കേരള പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും ആനുകൂല്യങ്ങൾ പുറത്ത്
Thiruvananthapuram, 04 ഓഗസ്റ്റ് (H.S.) സർക്കാർ നിയമനങ്ങളിൽ സുതാര്യത പുലർത്താൻ രൂപീകരിച്ച കേരള പബ്ലിക് സർവീസ് കമ്മിഷൻ്റെ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങൾ ഉയരുമ്പോൾ മാസശമ്പളയിനത്തിൽ ചെയർമാനും അംഗങ്ങളും കൈപ്പറ്റുന്നത് 58.51 ലക്ഷം രൂപ. കഴിഞ്ഞ എ
public service commission


Thiruvananthapuram, 04 ഓഗസ്റ്റ് (H.S.)

സർക്കാർ നിയമനങ്ങളിൽ സുതാര്യത പുലർത്താൻ രൂപീകരിച്ച കേരള പബ്ലിക് സർവീസ് കമ്മിഷൻ്റെ പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങൾ ഉയരുമ്പോൾ മാസശമ്പളയിനത്തിൽ ചെയർമാനും അംഗങ്ങളും കൈപ്പറ്റുന്നത് 58.51 ലക്ഷം രൂപ. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പിഎസ്സി അംഗങ്ങളുടെയും ചെയർമാൻ്റെയും ശമ്പളം കുത്തനെ വർധിപ്പിച്ചത്. ഇതേ കാലത്ത് നടന്ന അനവധി പരീക്ഷകളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പരാതികളും ഉയർന്നിട്ടുള്ളത്.

അന്വേഷണത്തിനായി രൂപീകരിച്ച എസ്ഐടിക്ക് മുന്നിൽ 90 പരാതികളാണ് നിലവിൽ എത്തിച്ചേർന്നിട്ടുള്ളത്. അതിൽ ഒരു പരാതിയിന്മേൽ മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ (KPSC) ചെയർമാൻ്റെയും അംഗങ്ങളുടെയും പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും, ജീവനക്കാരുടെ എണ്ണവും, കഴിഞ്ഞ 10 വർഷത്തെ നിയമന ശിപാർശകളുടെ വിശദാംശങ്ങളും സംബന്ധിച്ച കാര്യങ്ങളും വിവരാവകാശ പ്രകാരം പുറത്തുവന്നു.

പ്രതിമാസ ശമ്പളവും ആനുകൂല്യങ്ങളും 58.51 ലക്ഷം

പിഎസ്സി ചെയർമാൻ്റെ പ്രതിമാസ ശമ്പളത്തിൽ അടിസ്ഥാന ശമ്പളം 2,24,100 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ചെയർമാന് ക്ഷാമബത്തയിനത്തിൽ 1,34,460 രൂപയും വീട്ടുവാടക അലവൻസായി 10,000 രൂപയും ലഭിക്കും. ആകെ പ്രതിമാസ ശമ്പളമായി 3,68,560 രൂപയാണ് ലഭിക്കുന്നത്. പിഎസ്സി അംഗത്തിൻ്റെ അടിസ്ഥാന ശമ്പളം 2,19,090 രൂപയായാണ് നിലവിൽ നിജപ്പെടുത്തിയിരിക്കുന്നത്. ക്ഷാമബത്തയിനത്തിൽ 1,31,454 രൂപയും വീട്ടുവാടക അലവൻസായി 10,000 രൂപയും വാഹന അലവൻസായി 5,000 രൂപയും ലഭിക്കും. ആകെ അംഗത്തിന് 3,65,544 രൂപയാണ് മാസം ലഭിക്കുക.

ആകെ 15 അംഗങ്ങളാണ് പിഎസ്സിയിലുള്ളത്. ഇവർക്കായി 54,51,720 രൂപയാണ് മാസം ശമ്പളയിനത്തിൽ ചെലവഴിക്കുന്നത്. ചെയർമാൻ്റെ ശമ്പളവും ചേർത്ത് ഒരു മാസം ശമ്പളയിനത്തിൽ വേണ്ടിവരുന്നത് 58,51,720 രൂപയാണ്. വിവരാവകാശ പ്രകാരം ഇക്കാര്യങ്ങൾ പിഎസ്സിയിൽ നിന്ന് ലഭിച്ചെങ്കിലും ചെയർമാനും അംഗങ്ങളും ചാർജെടുത്ത തീയതി മുതൽ ഇതുവരെ കൈപ്പറ്റിയ മൊത്തം ശമ്പളവും പ്രത്യേകമായി സമാഹരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാൽ നൽകാൻ നിർവാഹമില്ലെന്നാണ് പിഎസ്സി അറിയിച്ചിട്ടുള്ളത്.

നിലവിൽ അംഗങ്ങൾക്കും ചെയർമാനും ഭീമമായ ശമ്പളം നൽകിയിട്ടും പരീക്ഷകളിൽ സുതാര്യത പുലർത്താനാവാത്തത് ഖേദകരമാണെന്നും വീഴ്ചകൾ സർക്കാർ അന്വേഷിക്കണമെന്നും വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷ്റഫ് ഇടിവി ഭാരതിനോട് പറഞ്ഞു.

ഡോ. എംആർ ബൈജു ചെയർമാനായ കമ്മിഷനിൽ 16 അംഗങ്ങളാണ് ഉള്ളത്.

എംആർ ബൈജുവിനെ കൂടാതെയുള്ളവർ

- ശ്രീമതി റീഷ ടി ഗോപാൽ

- അഡ്വ. ബോസ് അഗസ്റ്റിൻ

- അഡ്വ. ജോഷ് എച്ച്

- ഡോ. പ്രിൻസി കുര്യാക്കോസ്

- ശ്രീ. കെടി ബാലഭാസ്കരൻ

- ഡോ. പ്രകാശൻ പിപി

- ഡോ. ജിപ്സൺ വി പോൾ

- ശ്രീ. പ്രകാശൻ കെ

- അഡ്വ. സി ജയചന്ദ്രൻ

- ശ്രീമതി രമ്യ വിആർ

- ഡോ. സ്റ്റാനി തോമസ്

- ഡോ. സികെ ഷാജിബ്

- ശ്രീ. അബ്ദുൽ സമദ് വിടികെ

- ശ്രീ. എസ്എ സെയ്ഫ്

- ഡോ. ശ്രീകുമാർ എസ്

ഓഫിസുകളും ജീവനക്കാരുടെ എണ്ണവുംആകെ 18 ഓഫിസുകളാണുള്ളത്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിന് (ഹെഡ് ഓഫിസ്) പുറമേ മൂന്ന് മേഖല (റീജിയണൽ) ഓഫിസുകൾ, 14 ജില്ല ഓഫിസുകൾ എന്നിങ്ങനെയാണുള്ളത്. ഇവിടങ്ങളിൽ ആകെ 1,873 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,777 പേർ സ്ഥിരം ജീവനക്കാരാണ്. 96 പേർ താത്കാലികമായും ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തെ നിയമന ശിപാർശകൾ 3,15,834. 2016 മുതൽ 2026 ഏപ്രിൽ 30 വരെ പിഎസ്സി ആകെ നൽകിയത് 3,15,834 നിയമന ശിപാർശകളാണ്.

ഓഫിസുകളും ജീവനക്കാരുടെ എണ്ണവും

ആകെ 18 ഓഫിസുകളാണുള്ളത്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിന് (ഹെഡ് ഓഫിസ്) പുറമേ മൂന്ന് മേഖല (റീജിയണൽ) ഓഫിസുകൾ, 14 ജില്ല ഓഫിസുകൾ എന്നിങ്ങനെയാണുള്ളത്. ഇവിടങ്ങളിൽ ആകെ 1,873 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 1,777 പേർ സ്ഥിരം ജീവനക്കാരാണ്. 96 പേർ താത്കാലികമായും ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തെ നിയമന ശിപാർശകൾ 3,15,834. 2016 മുതൽ 2026 ഏപ്രിൽ 30 വരെ പിഎസ്സി ആകെ നൽകിയത് 3,15,834 നിയമന ശിപാർശകളാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News