Enter your Email Address to subscribe to our newsletters

Thiruvananthapuram , 05 ഓഗസ്റ്റ് (H.S.)
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശത്തെ തുടർന്ന് തൊഴിൽവകുപ്പ് പരിശോധന കർശനമാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടൽ മേഖലയിൽ സ്ക്വാഡ് പരിശോധന നടത്തി. റീജിയണൽ ജോയിൻറ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റൻറ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം, കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ) ഹോളിഡേയ്സ് നിയമം, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ആക്ട് എന്നീ നിയമങ്ങൾ പ്രകാരമാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആകെ 54 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം-2, കൊല്ലം-3, ആലപ്പുഴ-4, പത്തനംതിട്ട-1, ഇടുക്കി-4, കോട്ടയം-7, എറണാകുളം-6, തൃശ്ശൂർ-9, പാലക്കാട്-5, മലപ്പുറം-2, കോഴിക്കോട്-5, വയനാട്-2, കണ്ണൂർ-3, കാസർഗോഡ്-1 എന്നിങ്ങനെയാണ് പരിശോധനകളുടെ കണക്ക്. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പരിശോധന കുറിപ്പ് നൽകി നിയമ ലംഘനങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് നിയമ പ്രകാരം പരിശോധന നടത്തിയതിൽ, തൊഴിലാളികളെ 8 മണിക്കൂറിൽ കൂടൂതൽ ജോലി ചെയ്യിക്കുക,ഐഡൻറിറ്റി കാർഡ് നൽകാതിരിക്കുക, സ്പ്രെഡ് ഓവർ സമയ ലംഘനം, കാഷ്വൽ ലീവ്, സിക്ക് ലീവ്,ആന്വൽ ലീവ്,വിശ്രമസ്ഥലം, എന്നിവ നൽകാതിരിക്കുക, ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റി രൂപീകരിക്കാതെ രജിസ്റ്ററുകളും ഇരിക്കുക,രേഖകളും സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ കണ്ടെത്തി.
കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻറ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ) ഹോളിഡേയ്സ് നിയമ പ്രകാരം പരിശോധന നടത്തിയതിൽ മസ്റ്റർ റോൾ സൂക്ഷിക്കാതിരിക്കുക, ദേശീയ അവധി ദിനങ്ങളിൽ ജോലി ചെയ്തതിന് ഇരട്ടി വേതനം സ്ഥാപനത്തിൽ നൽകാതിരിക്കുക,അവധി ദിനങ്ങൾ പ്രദർശിപ്പിക്കാതെയിരിക്കുക എന്നീ ലംഘനങ്ങളും കണ്ടെത്തിയിരുന്നു. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ആക്ട് പ്രകാരം പരിശോധന നടത്തിയതിൽ തൊഴിലാളികളുടെ പട്ടിക സമർപ്പിച്ചിട്ടില്ല തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് ഇന്ന്നോ ട്ടീസ് നൽകിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR