പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസും ഹൈടെക് ആയി..
Thiruvananthapuram , 05 ഓഗസ്റ്റ് (H.S.) പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസും ഹൈടെക് ആയി.. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പരാതികളോ, നിവേദനങ്ങളോ നൽകുന്നവർക്ക് ഇനി ഫയൽ നമ്പർ തേടി ബുദ്ധിമുട്ടേണ്ട. അപേക്ഷകളു
എ എൻ ഷംസുദ്ദീൻ


Thiruvananthapuram , 05 ഓഗസ്റ്റ് (H.S.)

പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസും ഹൈടെക് ആയി.. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പരാതികളോ, നിവേദനങ്ങളോ നൽകുന്നവർക്ക് ഇനി ഫയൽ നമ്പർ തേടി ബുദ്ധിമുട്ടേണ്ട. അപേക്ഷകളും നിവേദനങ്ങളും ഇനി മന്ത്രിയുടെ ഓഫീസിലെ പെറ്റീഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി വേഗത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിച്ചു.

പൊതു വിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ സജിത്ത് ബാബു ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് സിഇഒ അൻവർ സാദത്ത് കെ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ദിനംപ്രതി നേരിട്ടും, ഇ-മെയിൽ വഴിയും, മറ്റ് മാധ്യമങ്ങളിലൂടെയും നൂറുകണക്കിന് പരാതികളും (Petitions) നിവേദനങ്ങളുമാണ് ലഭിക്കുന്നത്. ഇവ കൃത്യമായി വേർതിരിക്കുക, ലഭിച്ചതായി രസീത് (അക്നോളജ്മെന്റ്) നൽകുക, ബന്ധപ്പെട്ട വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ തുടർനടപടികൾക്കായി അയക്കുക, ഓരോ ഫയലിന്റെയും ഇപ്പോഴത്തെ അവസ്ഥ (Status) ട്രാക്ക് ചെയ്യുക എന്നിവ മന്ത്രിയുടെ ഓഫീസ് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയതും സമയമെടുക്കുന്നതുമായ കാര്യമാണ്.

ഈ വെല്ലുവിളികൾക്ക് പരിഹാരമായി കൈറ്റ് വികസിപ്പിച്ചെടുത്ത വളരെ കാര്യക്ഷമവും ലളിതവുമായ ഒരു സമ്പൂർണ്ണ ഡിജിറ്റൽ പരിഹാരമാണ് ‘Eduflame' എന്ന ഓൺലൈൻ പെറ്റീഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ.

പ്രധാന സവിശേഷതകൾ

പൊതുജനങ്ങളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പരാതികൾ, എം.എൽ.എ.മാർ, എം.പിമാർ, മറ്റ് മന്ത്രിമാർ, തുടങ്ങിയവർ നൽകുന്ന ശുപാർശ കത്തുകൾ എന്നിവ വേർതിരിച്ച് പോർട്ടലിൽ രേഖപ്പെടുത്താം. ഓരോ പരാതിയും പോർട്ടലിൽ രേഖപ്പെടുത്തുമ്പോൾ തന്നെ അതിന് ഒരു പ്രത്യേക ഫയൽ നമ്പർ/ഐഡി ജനറേറ്റ് ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് പ്രസ്തുത ഫയലിന്റെ അല്ലെങ്കിൽ പരാതിയുടെ പുരോഗതി അപ്ഡേറ്റ് ചെയ്യുന്നതിനും ബന്ധപ്പെട്ട പരാതിയുടെ അന്വേഷണങ്ങൾക്ക് വേഗത്തിൽ മറുപടി നൽകുന്നതിനും സാധിക്കും.

സംസ്ഥാനത്തെ എം.എൽ.എമാർ, എം.പിമാർ, മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ വിശദാംശങ്ങൾ സോഫ്റ്റ്വെയറിൽ മുൻകൂട്ടി സജ്ജീകരിച്ചിട്ടുണ്ട്. ഇത് പരാതികളുടെ കൃത്യമായ റഫറൻസ് വിവരങ്ങൾ അറിയുന്നതിന് സഹായിക്കും. കൂടാതെ പരാതി ലഭിച്ചതായി അപേക്ഷകന് അറിയിപ്പ് നൽകുന്നതിനുള്ള അക്നോളജ്മെന്റ് കാർഡുകൾ സിസ്റ്റത്തിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. തപാൽ വഴി അപേക്ഷകർക്ക് അയച്ചുകൊടുക്കാൻ ഇത് മന്ത്രി ഓഫീസിലെ ജീവനക്കാരെ സഹായിക്കും. ഇതിനൊക്കെ പുറമെ സമയപരിധിക്കുള്ളിൽ ലഭിച്ച പരാതികളുടെ റിപ്പോർട്ടുകൾ പോർട്ടലിലൂടെ ലഭ്യമാകും. തീർപ്പാക്കിയ പരാതികൾ (Resolved), നടപടിക്രമങ്ങളിലുള്ളവ (Pending), ജനപ്രതിനിധികൾ അയച്ച കത്തുകളുടെ മുൻഗണനാ റിപ്പോർട്ടുകൾ തുടങ്ങി വിവിധ തരത്തിലുള്ള കൺസോളിഡേറ്റഡ് റിപ്പോർട്ടുകൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകും

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News