ഹൈസ്കൂളുകളിൽ എറൈസ് പദ്ധതി
Kochi , 05 ഓഗസ്റ്റ് (H.S.) കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എറൈസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ്
Arise plan


Kochi , 05 ഓഗസ്റ്റ് (H.S.)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകർന്ന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് എറൈസ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പദ്ധതികളിൽ ഐ.ടി സാങ്കേതികവിദ്യക്ക് കൂടുതൽ പ്രാധാന്യമുളളതും കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂളുകളിൽ നടപ്പിലാക്കുന്നതുമായ നാല് പ്രധാന പദ്ധതികൾക്കും ഇതോടെ തുടക്കമായി.

അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി ഹൈസ്കൂളുകളിൽ എറൈസ് ഹബ് (ARISE Hub- AI & Robotics Initiative for School Education) സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗ്ഗരേഖ ഹൈസ്കൂൾ പ്രഥമാധ്യപകരുടെ ഏകദിനശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു.

കൈറ്റിന്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി മൈക്രോകൺട്രോളർ ബോർഡുകൾ, സെൻസറുകൾ, മോട്ടോറുകൾ തുടങ്ങിയവയുടെ സഹായത്താൽ കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോർച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടർ, ഫെയ്സ് റെക്കഗ്നിഷൻ ഉള്ള എ.ഐ സ്മാർട്ട് ഡോർ ലോക്കുകൾ എന്നിവയുടെ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കുന്നതിന് സഹായകമായ എറൈസ് പദ്ധതി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ ഫലപ്രദമായി നടപ്പിലാക്കണമെന്ന് ശില്പശാലയിൽ മന്ത്രി അഭിപ്രായപ്പെട്ടു.

പ്രൈമറി വിഭാഗം ഉൾപ്പെടെ വിദ്യാർത്ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കുന്നതിനും സ്കൂളുകളിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പഠന സൗകര്യമായ ഡിജിറ്റൽ സ്ക്വയർ, കുട്ടികളുടെ അക്കാദമിക ശേഷിയും പുരോഗതിയും കൃത്യമായി ട്രാക്ക് ചെയ്യാനും രക്ഷിതാക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ താരാപഥം, സ്കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവെക്കുന്നതിന് വിക്കിപീഡിയ മാതൃകയിൽ സജമാക്കിയ സ്കൂൾവിക്ക് അപ്ഡേഷൻ കാമ്പയിൻ ആയ സ്കൂൾ വിക്കിത്തോൺ എന്നീ പദ്ധതികളും ഇന്നത്തെ കാലത്ത് അടിയന്തരമായി നടപ്പാക്കേണ്ട സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ2026 ഉം സ്കൂളുകളിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും നിർദേശങ്ങളും വിദ്യാഭ്യാസമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി.സജിത് ബാബു ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽകുമാർ സിങ്ങ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News