കറുപ്പിന്റെ പ്രതിസന്ധി ഘട്ടത്തില് കൂടെ നിന്ന ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് നടൻ സൂര്യ.
Chennai , 05 ഓഗസ്റ്റ് (H.S.) സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ ചിത്രമായിരുന്നു കറുപ്പ്. പത്ത് വർഷങ്ങള്ക്ക് ശേഷം സൂര്യയ്ക്ക് കിട്ടിയ ബോക്സ്ഓഫീസ് ഹിറ്റ് കൂടിയായിരുന്നു കറുപ്പ്. പ്രഖ്യാപിച്ച ദിവസം റിലീസ് ചെയ്യാൻ സാധിക്കാത്തത് അടക്കം നിരവധി പ്ര
Surya


Chennai , 05 ഓഗസ്റ്റ് (H.S.)

സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ ചിത്രമായിരുന്നു കറുപ്പ്. പത്ത് വർഷങ്ങള്ക്ക് ശേഷം സൂര്യയ്ക്ക് കിട്ടിയ ബോക്സ്ഓഫീസ് ഹിറ്റ് കൂടിയായിരുന്നു കറുപ്പ്.

പ്രഖ്യാപിച്ച ദിവസം റിലീസ് ചെയ്യാൻ സാധിക്കാത്തത് അടക്കം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയാണ് ചിത്രം തിയേറ്ററുകളില് എത്തിയത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

കറുപ്പിന്റെ പ്രതിസന്ധി ഘട്ടത്തില് കൂടെ നിന്ന ജ്യോതികയ്ക്ക് നന്ദിയുണ്ടെന്നാണ് സൂര്യ പറയുന്നത്. സിനിമയുടെ അവസാന സമയത്ത് തനിക്ക് ഒരുപാട് ലോണുകള് എടുക്കേണ്ടിവന്നുവെന്നും എന്തെങ്കിലും സംഭവിച്ചയാള് കുടുംബം എന്ന നിലയില് തങ്ങള് ആയിരിക്കും ബുദ്ധിമുട്ടുക എന്നറിഞ്ഞിട്ടും ജ്യോതിക കൂടെനിന്നുവെന്നാണ് സൂര്യ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

ഒരിക്കല് കൂടി ഇവള്ക്ക് നന്ദി പറയുകയാണ്. ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. അവസാന സമയത്ത് എനിക്ക് ഒരുപാട് ലോണ് എടുക്കേണ്ടി വന്നു. ആ സമയത്ത് ഇവള് എന്നെ വിശ്വസിക്കുകയും അതിന് അനുവദിക്കുകയും ചെയ്തു. എന്തെങ്കിലും സംഭവിച്ചാല് കുടുംബം എന്ന നിലയില് ഞങ്ങള് ആയിരിക്കും ബുദ്ധിമുട്ടുക. ചിലപ്പോഴൊക്കെ, ഇത്രയും കാലം ഇന്ഡസ്ട്രിയില് നിന്നതിനാല് അറിയാം, കാര്യങ്ങള് നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കും. ഒരു ലീപ്പ് ഓഫ് ഫെയ്ത് ആണ്. ഇത് ചെയ്യാനാകും, ലോണ് തിരിച്ചടയ്ക്കാനാകും എന്ന് വിശ്വസിക്കുകയാണ്. എനിക്കത് വലിയൊരു ചുവടുവെപ്പായിരുന്നു. സൂര്യ പറയുന്നു.

അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സണ്സ് ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മമിത ബൈജുവാണ് ചിത്രത്തില് നായികയായെത്തുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ഫോർച്യൂണ് ഫോര് സിനിമാസുമായി ചേര്ന്ന്, സിതാര എന്റര്ടെയ്ന്മെന്റ്സ് ബാനറില് സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങള്ക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളില് നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News