ബാലസംരക്ഷണ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡാഷ് ബോർഡുമായി ബാലാവകാശ കമ്മീഷൻ
Thiruvanathapuram, 05 ഓഗസ്റ്റ് (H.S.) ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡാഷ്‌ബോർഡ് തയ്യാറാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഡാഷ്ബോർഡിൻ്റെ ലോഞ്ചിംഗ് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിരുവ
Kerala State Child welfare council


Thiruvanathapuram, 05 ഓഗസ്റ്റ് (H.S.)

ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന്

ഡാഷ്‌ബോർഡ് തയ്യാറാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഡാഷ്ബോർഡിൻ്റെ ലോഞ്ചിംഗ് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറിൽ നിർവഹിച്ചു.

കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലകളിൽ നിന്നും പ്രതിമാസ അടിസ്ഥാനത്തിൽ വിവരങ്ങൾ ശേഖരിച്ചാണ് ഏകീകൃത ഡിജിറ്റൽ ഡാഷ്‌ബോർഡ് രൂപീകരിക്കുന്നത്.

സംസ്ഥാനത്ത് കുട്ടികളുടെ സംരക്ഷണം, ബാലനീതി നിയമം (Juvenile Justice Act), പോക്സോ , കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, കേസുകളുടെ പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്മീഷൻ ജില്ലകളിലെ ശിശു സംരക്ഷണ സംവിധാനങ്ങളിൽ നിന്ന് ശേഖരിക്കുകയും വിശകലനം ചെയ്യുകയുമാണ്. എന്നാൽ ഈ വിവരങ്ങൾ ഒരൊറ്റ സംവിധാനത്തിൽ ലഭ്യമല്ലാത്തതിനാൽ സംസ്ഥാനതലത്തിലുള്ള അവലോകനത്തിനും നയപരമായ തീരുമാനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ലക്ഷ്യങ്ങൾ

- സംസ്ഥാനത്തെ ബാലസംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം തത്സമയം വിലയിരുത്തുക.

- ജില്ലകളിൽ നിന്നുള്ള വിവരങ്ങൾ ഏകീകൃത രൂപത്തിൽ ലഭ്യമാക്കുക.

- കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വസ്തുനിഷ്ഠമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൈക്കൊള്ളുക.

- വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക.

- റിപ്പോർട്ടുകൾ, വിശകലനങ്ങൾ എന്നിവ എളുപ്പത്തിൽ തയ്യാറാക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കുക.

2025- 26 ലെ കമ്മീഷൻ്റെ വാർഷിക റിപ്പോർട്ട് ചെയർപേഴ്സൺ കെ വി മനോജ് കുമാർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കൈമാറി. ബാലാവകാശ കോൺക്ളേവ് റിപ്പോർട്ടും ശിപാർശകളും, ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, സംരക്ഷണം - ശിപാർശകൾ എന്നീ പുസ്തകങ്ങൾ മന്ത്രി പ്രകാശനം ചെയ്തു.

ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ എഫ് വിൽസൺ, ടി സി ജലജമോൾ, കെ.കെ ഷാജു, രജിസ്ട്രാർ ടി.പി കോമളവല്ലി എന്നിവർ സന്നിഹിതരായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News