പെണ്കുട്ടികള്ക്ക് വിവാഹസമയത്ത് ഒരുപവനും പട്ടു സാരിയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്ക്കാരിന്റെ കന്നി ബജറ്റ്
Chennai, 05 ഓഗസ്റ്റ് (H.S.) തമിഴ്നാട് വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ നിറയെ ജനപ്രീയ പ്രഖ്യാപനങ്ങള്‍യ സത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക കരുതലുമായാണ് ടിവികെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. എന്‍. മേരി വില്‍സണ്‍ നിയമസഭയില്‍ അവതരിപ്
vijay


Chennai, 05 ഓഗസ്റ്റ് (H.S.)

തമിഴ്നാട് വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ നിറയെ ജനപ്രീയ പ്രഖ്യാപനങ്ങള്‍യ സത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രത്യേക കരുതലുമായാണ് ടിവികെ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. എന്‍. മേരി വില്‍സണ്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കന്നി ബജറ്റില്‍ വിദ്യാഭ്യാസം, ജനക്ഷേമം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വന്‍തുക വകയിരുത്തി. 2036-ഓടെ തമിഴ്നാടിനെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ജനപ്രിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

നീറ്റ് നിരോധിക്കും

പ്ലസ് ടു പൊതുപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നല്‍കുന്ന പഴയ രീതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ധനമന്ത്രി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയോടുള്ള സംസ്ഥാനത്തിന്റെ കടുത്ത എതിര്‍പ്പ് ആവര്‍ത്തിച്ച അദ്ദേഹം, വിദ്യാര്‍ത്ഥികളുടെ താല്പര്യം സംരക്ഷിക്കാന്‍ ബദല്‍ സംവിധാനം വേണമെന്നും നീറ്റ് നിരോധിക്കണമെന്നും ഊന്നിപ്പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ തുക വകയിരുത്തല്‍

ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിഹിതം വിദ്യാഭ്യാസ മേഖലയ്ക്കാണ് നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപ അനുവദിച്ചു. 3,734 സര്‍ക്കാര്‍ സ്‌കൂളുകള്‍ നവീകരിക്കുന്നതിനായി 2,132 കോടി രൂപയും, കരിക്യുലം പുനഃസംഘടനയ്ക്കായി 25 കോടി രൂപയും ചെലവഴിക്കും. 'പെരുന്തലൈവര്‍ കാമരാജ്' മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കായി 125 കോടി രൂപ വകയിരുത്തി.

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപ നീക്കിവച്ചു. 90 കോടി രൂപ ചെലവില്‍ സംസ്ഥാനത്തുടനീളം 5 പുതിയ വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ (ITI) സ്ഥാപിക്കും. മധുരയില്‍ 2027-28 അധ്യയന വര്‍ഷം മുതല്‍ പുതിയ സ്പെഷ്യല്‍ ലാ കോളജ് ആരംഭിക്കും.

ലാപ്ടോപ്പ് പദ്ധതി

കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നതിനായി 2,000 കോടി രൂപ അനുവദിച്ചു. സൗജന്യ സൈക്കിളും ഹെല്‍മറ്റും

ജനറേഷന്‍ ഇസെഡ് (Gen Z) വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗജന്യ സൈക്കിള്‍, ഹെല്‍മറ്റ്, ബോട്ടില്‍ ഹോള്‍ഡര്‍ എന്നിവ വിതരണം ചെയ്യുന്നതിനായി 777 കോടി രൂപ നീക്കിവെച്ചു.

ശുചിത്വവും ലഹരിവിരുദ്ധ ക്യാമ്പെയ്നും

സ്‌കൂളുകളിലെയും കോളജുകളിലെയും ശുചിത്വം ഉറപ്പാക്കാന്‍ 'സൂപ്പര്‍ ക്ലീന്‍ സൂപ്പര്‍ ക്യാമ്പസ്' പദ്ധതിക്കായി 139 കോടി രൂപയും, 'ഡ്രഗ് ഫ്രീ തമിഴ്നാട്' ഉദ്യമത്തിനായി 7 കോടി രൂപയും വകയിരുത്തി.

നവജാതശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും സ്വര്‍ണ്ണ സമ്മാനങ്ങള്‍

സൗജന്യ ക്ഷേമപദ്ധതികളുടെ ഭാഗമായി വന്‍ പ്രഖ്യാപനങ്ങളാണ് വനിതകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയിരിക്കുന്നത്.

തായ് മാമന്‍ തങ്ക മോദിര തിട്ടം

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ്ണമോതിരം സമ്മാനിക്കുന്ന പദ്ധതിക്കായി 560 കോടി രൂപ അനുവദിച്ചു.

വിവാഹ ധനസഹായ പദ്ധതി

അര്‍ഹരായ യുവതികളുടെ വിവാഹത്തിന് 8 ഗ്രാം (ഒരു പവന്‍) സ്വര്‍ണ്ണ നാണയവും പട്ടുസാരിയും നല്‍കുന്ന പുതിയ പദ്ധതിക്ക് 812 കോടി രൂപ നീക്കിവെച്ചു.

ഗതാഗത അടിസ്ഥാന സൗകര്യങ്ങളും 'നമ്മ ശാലൈ' ആപ്പും

റോഡ് വികസനത്തിനും ഗതാഗത സുരക്ഷയ്ക്കുമായി ഹൈവേ മന്ത്രാലയത്തിന് 21,524 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എ.ഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വേഗത നിരീക്ഷിക്കുകയും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുന്ന പദ്ധതി നടപ്പിലാക്കും.

'നമ്മ ശാലൈ' ആപ്പ്

റോഡുകളിലെ കുഴികളും തകരാറുകളും ഫോട്ടോയെടുത്ത് അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങളെ സഹായിക്കുന്ന പ്രത്യേക മൊബൈല്‍ ആപ്പ് പുറത്തിറക്കും.

കായികരംഗം, ഭവനം, ഭരണംകായിക വികസനം

കായിക-യുവജന ക്ഷേമ വകുപ്പിന് 1,051 കോടി രൂപ നല്‍കും. സ്‌കൂളുകളില്‍ ദിവസവും ഒരു മണിക്കൂര്‍ കായിക പരിശീലനം നിര്‍ബന്ധമാക്കും. കൂടാതെ, 50 കോടി രൂപ ചെലവില്‍ 10 സ്പെഷ്യല്‍ ഒളിമ്പിക്‌സ് കേന്ദ്രങ്ങള്‍ ആരംഭിക്കും.

'മൈ ഹോം' ഭവന പദ്ധതി

മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമായി അടുത്ത 7 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. ഭവന വികസന വകുപ്പിനായി 8,852 കോടി രൂപ വകയിരുത്തി.

ഡിജിറ്റല്‍ ഭരണം

നിര്‍മ്മാണ അനുമതികള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ എ.ഐ അധിഷ്ഠിത 'SPEED' പ്ലാറ്റ്ഫോമിനായി 40 കോടി രൂപ അനുവദിച്ചു.

ചെന്നൈ മാസ്റ്റര്‍ പ്ലാന്‍

വലിയ ചെന്നൈ മെട്രോപൊളിറ്റന്‍ ഏരിയയുടെ (5,904 ചതുരശ്ര കി.മീ) വികസന പ്ലാനിനായി 25 കോടി രൂപ നീക്കിവെച്ചു.വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള സമഗ്രമായ വികസന കാഴ്ച

---------------

Hindusthan Samachar / Sreejith S


Latest News