യുവാക്കളെ കേള്ക്കണം; പ്രതിഷേധങ്ങളില് സംയമനം വേണം സംയമനം;സുപ്രീം കോടതി
New delhi, 05 ഓഗസ്റ്റ് (H.S.) യുവാക്കഴളുടെ പ്രതിഷേധങ്ങളില്‍ പോലീസ് സംയമനം പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് നിരീക്ഷണവുമായി സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ ആക്രമം തടയാന്‍ സമൂഹത്തിനും നിയമ നിര്‍വ്വഹണ അധികാരികള്‍ക്കും ലഭ്യമായ ഏറ്റവും നല്ല മാര്
Supreme Court


New delhi, 05 ഓഗസ്റ്റ് (H.S.)

യുവാക്കഴളുടെ പ്രതിഷേധങ്ങളില്‍ പോലീസ് സംയമനം പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് നിരീക്ഷണവുമായി സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായ ആക്രമം തടയാന്‍ സമൂഹത്തിനും നിയമ നിര്‍വ്വഹണ അധികാരികള്‍ക്കും ലഭ്യമായ ഏറ്റവും നല്ല മാര്‍ഗം യുവാക്കളെ ശ്രദ്ധിക്കുകയും അവര്‍ക്ക് ഉപദേശം നല്‍കുകയും ചെയ്യുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സുരക്ഷാ ഏജന്‍സികളും പരമാവധി സംയമനം പാലിക്കണമെന്നും, ചില തെറ്റിദ്ധരിക്കപ്പെട്ട വ്യക്തികള്‍ കല്ലേറിലേക്ക് തിരിഞ്ഞാല്‍ പോലും ചെറുപ്പക്കാരെ ശാന്തരാക്കാനും അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി സമാനമായ മറ്റൊരു ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റിവച്ചു.

ഹര്‍ജിക്കാരനായ മനീഷ് കുമാര്‍ സോളങ്കിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ റിസ്വാന്‍ അഹമ്മദ്, സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പ്രതിഷേധത്തിന്റെ സംഘാടകരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ലെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ ഓരോ വാര്‍ത്താ ചാനലുകളിലും കയറിയിറങ്ങി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും അന്തരീക്ഷം ശാന്തമാക്കാന്‍ അവര്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ ക്രമസമാധാന സംഭവങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട്, പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ വഴങ്ങിക്കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. ദേശീയ തലസ്ഥാനത്ത് ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്താല്‍ അത് തെറ്റായ ഒരു കീഴ്വഴക്കമായി മാറുമെന്നും, രാജസ്ഥാനിലും ലഖ്നൗവിലും മറ്റും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞാല്‍ അവിടെയും സര്‍ക്കാരുകള്‍ വഴങ്ങേണ്ടി വരുമോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍, തെറ്റായ വഴികളിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ കൗണ്‍സിലിംഗിലൂടെയും ഉപദേശങ്ങളിലൂടെയും ശരിയായ പാതയിലേക്ക് കൊണ്ടുവരുകയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് മറുപടിയായി വ്യക്തമാക്കി. ശക്തമായ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരം കടുപ്പമേറിയ നിലപാടും അവസ്ഥയെ കൂടുതല്‍ വഷളാക്കുമെന്നും അക്രമം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അതിനാല്‍ അത് ഒഴിവാക്കപ്പെടേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പോലും കല്ലേറില്‍ ഏര്‍പ്പെട്ടവരെ ശിക്ഷിക്കാതെ വിടരുതെന്ന അഭിഭാഷകന്റെ വാദത്തിന്, പ്രതിഷേധക്കാരുടെ ഭാഗം കേള്‍ക്കുകയും അവരുമായി സംസാരിച്ച് അവരെ ശാന്തരാക്കുകയുമാണ് ഏറ്റവും ശക്തമായ മാര്‍ഗമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

പാര്‍ലമെന്റെ ജനാധിപത്യത്തിന്റെ ക്ഷേത്രമാണെന്നും അഞ്ഞൂറോളം പേര്‍ അതിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ ആരെങ്കിലും നാടന്‍ തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കരുതിയിട്ടുണ്ടോ എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ ആശങ്ക പ്രകടിപ്പിച്ചു. അവര്‍ ദേശീയ പാതയിലോ റെയില്‍വേ ലൈനിലോ അല്ല, മറിച്ച് ജനാധിപത്യത്തിന്റെ ക്ഷേത്രത്തിലേക്കാണ് മാര്‍ച്ച് നടത്തിയത് എന്നതിനാല്‍ എല്ലാവരും ഉത്തരവാദികളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സമാധാനപരമായ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പോലും സ്ഥിതിഗതികള്‍ കൈവിട്ടുപോകാതിരിക്കാന്‍ പൊലീസും ഭരണകൂടവും പരമാവധി സംയമനം പാലിക്കണം. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണകൂടത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും വ്യക്തമായ വിവേകവും അറിവുമുണ്ടെന്നും കോടതി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചവരെ കണ്ടെത്താനും അവര്‍ക്ക് കമ്മ്യൂണിറ്റി സര്‍വീസ് ശിക്ഷ നല്‍കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News