സിഐക്ക് കൊടുക്കേണ്ടത് കൊടുക്കും; ഒളിവിലിരുന്ന് വെല്ലുവിളി തുടര്ന്ന് അര്ജുന് ആയങ്കി
Kannur, 06 ഓഗസ്റ്റ് (H.S.) ഒളിവില്‍ കഴിയുന്ന ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുന്നു. ഊന്നുകാല്‍ സിഐയെ ലക്ഷ്യമിട്ടാണ് അര്ജുന്റെ ഭീഷണികള്‍ വരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില
arjun ayanki


Kannur, 06 ഓഗസ്റ്റ് (H.S.)

ഒളിവില്‍ കഴിയുന്ന ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുന്നു. ഊന്നുകാല്‍ സിഐയെ ലക്ഷ്യമിട്ടാണ് അര്ജുന്റെ ഭീഷണികള്‍ വരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലിരുന്നാണ് വീണ്ടും പോലീസിനെ ആകെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഊന്നുകല്‍ സിഐയോട് വാട്സാപ്പിലൂടെ നടത്തിയ ചാറ്റും തന്റെ വെല്ലുവിളി സന്ദേശവും അര്‍ജുന്‍ ആയങ്കി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. സിഐക്ക് കൊടുക്കാനുളഅളത് എന്തായാലും കൊടുക്കുക തന്നെ ചെയ്യും എന്നാണ് വെല്ലുവിളി. ഒളിവിലുള്ള തന്നെ പിടികൂടാമെങ്കില്‍ പിടിച്ചോളു എന്നും സന്ദേശത്തില്‍ വെല്ലുവിളിയുണ്ട്.

ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കില്‍ പിടിക്കാനും അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയ കോതമംഗലം സിഐക്ക് കൊടുക്കാനുള്ളത് കൊടുക്കുമെന്നും സന്ദേശത്തില്‍ അര്‍ജുന്‍ ആയങ്കി പറയുന്നു. ഭീഷണി ശ്രദ്ധയില്‍ പെട്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സ്വര്‍ണ കവര്‍ച്ചയടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കി. മെയ് മാസത്തില്‍ അര്‍ജുന്‍ ആയങ്കിയും മറ്റു ഒമ്പത് പേരെയും കോതമംഗലത്ത് ആഡംബര റിസോര്‍ട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കിയും സംഘവും പിടിയിലായതെന്നാണ് പോലീസ് അറിയിച്ചിരുന്നത്.

ഇതുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കി കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. സമാധാനപരനായി പെന്‍ഷന്‍ വാങ്ങി ശിഷ്ട ജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ്. തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു. ഊന്നുകല്‍ പോലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പോലീസിന് നേരെ പുതിയ ഭീഷണിയും വെല്ലുവിളിയും.

---------------

Hindusthan Samachar / Sreejith S


Latest News