പ്രതീക്ഷയറ്റ് മട്ടാഞ്ചേരിയിലെ ജൂതത്തെരുവ്
Ernakulam , 07 ഓഗസ്റ്റ് (H.S.) മട്ടാഞ്ചേരി കൊട്ടാരത്തിനും ജൂത പള്ളിക്കും ഇടയിലുള്ള ചെറിയ തെരുവാണ് ജൂതത്തെരുവ്. ഒരു കാലഘട്ടത്തിൻ്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന, വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടം. എന്നാൽ ഇപ്പോൾ പണ്ടത്തെ പോലെ സ്വീകാര്യത ഇ
THE LAST JEW IN MATTANCHERRY


Ernakulam , 07 ഓഗസ്റ്റ് (H.S.)

മട്ടാഞ്ചേരി കൊട്ടാരത്തിനും ജൂത പള്ളിക്കും ഇടയിലുള്ള ചെറിയ തെരുവാണ് ജൂതത്തെരുവ്. ഒരു കാലഘട്ടത്തിൻ്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന, വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടം. എന്നാൽ ഇപ്പോൾ പണ്ടത്തെ പോലെ സ്വീകാര്യത ഇല്ല എന്നതാണ് വാസ്തവം.

സേവ് ദി ഡേയ്റ്റ്, ഫോട്ടോഷൂട്ട് എന്നിവയ്ക്ക് മാത്രമായി. ഏസ്ത്തറ്റിക് വൈബുള്ള ചിത്രം എടുക്കനാണ് പലരും വരുന്നത്. എന്നാൽ യഥാർത്ഥ ജൂത തെരുവ് അതല്ല. മറിച്ച് നൂറ്റാണ്ടുകളുടെ കഥയും ചരിത്രവും ഉറങ്ങുന്ന ഒരിടമാണ്. കൊച്ചിയിലേക്ക് വന്ന ജൂതന്മാർ അവ നിലനിർത്താൻ ശ്രമിക്കുകയാണ്. അടുത്ത് തലമുറയ്ക്ക് ചിലപ്പോൾ ജൂത തെരുവ് ചിത്രങ്ങളിൽ മാത്രമായി ഒതുങ്ങിയേക്കാം.

പശ്ചിമേഷ്യൻ സംഘർഷം പൊട്ടിമുളച്ചതോടെ വിദേശ സഞ്ചാരികളും വരാതെയായി. ഇസ്രയേലിൽ നിന്നുള്ള ജൂതന്മാരായ ടൂറിസ്റ്റുകള് കൊച്ചിയിലെത്തുന്നത് കുറഞ്ഞു. വരുന്നവരാകട്ടെ പുരാതനമായ കൊച്ചിയിലെ സിനഗോഗ് സന്ദർശിച്ചും ജൂതത്തെരുവിൽ ഷോപ്പിങ് നടത്തിയുമാണ് പലരും മടങ്ങുന്നത്. എന്നാൽ അക്കൂട്ടത്തിലും കാണും മറക്കാനാവാത്ത ചില മുഖങ്ങൾ. ജൂത സംസ്ക്കാരവും ആചാരവും പിന്തുടരുന്ന ചിലർ. ജൂതന്മാരായി മാറിയവരും കുടിയേറിയവരുമുണ്ട്. അവരിൽ ചിലരുടെ വിശേഷങ്ങൾ അറിഞ്ഞാലോ.

458 വർഷം പഴക്കമുള്ള സിനഗോഗിൽ എത്തുമ്പോൾ പ്രാർഥന എത്തിക്കാനും മറ്റും ഒറ്റയ്ക്കാണ്. പണ്ട് മുത്തശ്ശി 'ചുക്കണ്ട' എന്ന് വിളിക്കുന്ന പലഹാരം തയ്യാറാക്കി വയ്ക്കുമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രമാണ്. പണ്ട് അതായിരുന്നു എല്ലാം എന്ന് വികാരഭരിതനായി ഹാലെഗ്വ പറഞ്ഞു. ജൂത പട്ടണത്തിൽ അവശേഷിക്കുന്ന ഏക ജൂതൻ കൂടിയാണ് അദ്ദേഹം.

ജൂത സംസ്കാരവും മറ്റ് അവശേഷിപ്പുകളും സംരക്ഷിച്ച് വരുന്നു. 1950 കളോടെ ജൂത സമൂഹത്തിൽപ്പെട്ടവരിൽ പലരും ഇസ്രയേലിലേക്ക് മടങ്ങി. വീടുകളും സിനഗോഗുകളും സെമിത്തേരികളും ഉപേക്ഷിച്ച്. എന്നാൽ ഇവിടെയാകെട്ടെ ഹിന്ദു,മുസ്ലീം, ക്രിസ്ത്യൻ എന്നീ വേർത്തിരുവുകൾ ഇല്ലാതെ എല്ലാവരും ഒന്നിച്ച് താമസിക്കുകയാണ്. യുദ്ധ ഭീതയോ മറ്റ് ആശങ്കകളോ കൂടാതെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലുടനീളം ഇപ്പോൾ 5,000 ൽ താഴെ ജൂതന്മാരേയുള്ളൂ. എങ്കിലും അവർക്കിടയിലും ചില വിഭജനങ്ങൾ പൊട്ടിമുളച്ചിരുന്നു.

സെഫാർഡിക് പൂർവ്വികർ 16-ാം നൂറ്റാണ്ടിൽ സ്പാനിഷ് ആക്രമണത്തിൽ നിന്ന് പലായനം ചെയ്തു. അവരുടെ അടിമകളിൽ പലരും ജൂതന്മാരായിരുന്നു. മെഷുക്രരിം ജൂതന്മാർ എന്നറിയപ്പെടുന്ന അവരുടെ സ്വതന്ത്രരായ പിൻഗാമികളെ താഴ്ന്ന സാമൂഹിക പദവിയിലേക്ക് തരംതാഴ്ത്തി. മതപരമായ സമത്വത്തിനായി പോരാടി എന്നാണ് പല ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നത്. അവർക്കിടയിലും ജൂതന്മരായി മാറിയവരും ഉണ്ടായിരുന്നു. അതിൽ ഒരാളാണ് ജോസഫായി. അദ്ദേഹം ഒരു മലബാറി ജൂതനാണ്.

പുരാതന വസ്തുക്കളും കരകൗശല വസ്തുക്കളും വിൽക്കുന്ന കടകളും ഇപ്പോൾ മുൻ വീടുകളിൽ സുഗന്ധവ്യഞ്ജന സംഭരണികളും ഉണ്ട്. ചരിത്രപരമായി, കുരുമുളക്, ഏലം, ജാതിക്ക എന്നിവയുടെ കേന്ദ്രമായ കൊച്ചിയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ജൂത സമൂഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സിനഗോഗിൻ്റെ പ്രവേശന കവാടം നീലയും വെള്ളയും ചൈനീസ് പോർസലൈൻ ടൈൽ തറകളുള്ള ഒരു പ്രധാന ഹാളിലേക്ക് നയിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബെൽജിയൻ ക്രിസ്റ്റൽ ചാൻഡിലിയറുകളും വർണാഭമായ ഗ്ലാസ് വിളക്കുകളും ആരെയും ഒന്ന് അത്ഭുതപ്പെടുത്തും.

കൊച്ചിയിലെ മറ്റ് സിനഗോഗുകളിലെന്നപോലെ, വനിതാ വിഭാഗം മുകളിലത്തെ നിലയിലാണ്. കൊച്ചിയിലെ ജൂത ചരിത്രം സംരക്ഷിക്കുക എന്നതാണ് തൻ്റെ ജീവിത ദൗത്യം എന്ന് സിനഗോഗ് ട്രസ്റ്റി എംസി പ്രവീൺ പറയുന്നു. തൻ്റെ ബാല്യ കാലമെല്ലാം ജൂതന്മാരുടെ ഒപ്പമായിരുന്നു. ഹാലെഗ്വയുടെ കുടുംബാംഗങ്ങളോടൊപ്പം സ്കൂളിൽ പോയി. ഷബ്ബത്ത് അത്താഴം കഴിച്ചു. ഭാവി തലമുറകൾക്ക് ഈ പട്ടണത്തിന്റെയും ഇവിടെ താമസിച്ചിരുന്ന ആളുകളുടെയും ചരിത്രം അറിയണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ ജൂതൻമാരും മറ്റു വിദേശ സഞ്ചാരികളും ഒരുപോലെ അന്വേഷിച്ച് വരുന്ന താഹാ ഇബ്രഹിമിൻ്റെ കോഹൻസ് എബ്രോയിഡറി. ജൂത വധൂവരന്മാരുടെ വസ്ത്രങ്ങൾ, കിപ്പ (തൊപ്പി), പ്രാർഥനയ്ക്ക് ഉപയോഗിക്കുന്ന ഹാലാ കവർ, ഷാൾ തുടങ്ങി നിരവധി സാധനങ്ങൾ അദ്ദേഹത്തിൻ്റെ പക്കലുണ്ട്. തന്റെ വളർത്തമ്മയും ജൂത വിശ്വാസിയുമായ സാറ കോഹന്റെ സഹോദരിയും മക്കളും മറ്റ് ബന്ധുക്കളും ഇസ്രയേലിലാണ് ഉള്ളതെന്ന് താഹ പറയുന്നു. കൊച്ചിയിലെത്തുന്ന ജൂത ടൂറിസ്റ്റുകളിൽ ഏറിയ പങ്കും താഹയുടെ കടയിൽ വരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News