ഗോത്രവർഗ വിഭാഗങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളിൽത്തന്നെ റേഷൻ വിഹിതം ലഭ്യമാക്കുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിക്ക് തുടക്കം
Kasaragod , 07 ഓഗസ്റ്റ് (H.S.) ഗോത്രവർഗ വിഭാഗങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളിൽത്തന്നെ റേഷൻ വിഹിതം ലഭ്യമാക്കുന്ന ''സഞ്ചരിക്കുന്ന റേഷൻ കട'' പദ്ധതിക്ക് തുടക്കം. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി
Mobile Ration Shop project


Kasaragod , 07 ഓഗസ്റ്റ് (H.S.)

ഗോത്രവർഗ വിഭാഗങ്ങൾക്ക് ദീർഘദൂരം യാത്ര ചെയ്യാതെ വാസസ്ഥലങ്ങളിൽത്തന്നെ റേഷൻ വിഹിതം ലഭ്യമാക്കുന്ന 'സഞ്ചരിക്കുന്ന റേഷൻ കട' പദ്ധതിക്ക് തുടക്കം. 2013-ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

രണ്ടാം ഘട്ട പദ്ധതിക്കാണ് ഇപ്പോൾ തുടക്കമായത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവ്വഹിച്ചു. ഉന്നതിയിൽ ഉള്ളവർക്ക് കിലോമീറ്ററുകൾ താണ്ടി റേഷൻ കടയിൽ എത്തുന്നത് വലിയ ദുരിതമായിരുന്നു. എട്ട് മുതൽ പത്ത് കിലോമീറ്റർ വരെ സഞ്ചരിച്ച് വേണം റേഷൻ കടയിൽ എത്താൻ.

കൂടാതെ ഉന്നതിയിൽ ഉള്ള കാർഡ് ഉടമകൾ വാഹനത്തിന് 500 രൂപ വരെ പിരിച്ചാണ് റേഷൻ കൊണ്ടുപോകുന്നത്. പുതിയ പദ്ധതി വന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ഇതിൽ കാസർകോട് ഉൾപ്പെട്ടയിരുന്നില്ല.

ഉന്നതിയിൽ എത്തും റേഷൻ

ഉന്നതിയിൽ ഉള്ളവർ പറയുന്നതിന് അനുസരിചാണ് എത്തുക. മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉപകരണങ്ങളും റേഷൻ സാധനങ്ങളുമായി ജീവനക്കാർ ഉന്നതിയിൽ എത്തുമെന്ന് കാസർകോട് ജില്ലാ സപ്ലൈ ഓഫിസർ സുനിൽ കുമാർ പറഞ്ഞു.

ജില്ലയിൽ അരികല്ല്, വീട്ടിയോടി, പാൽച്ചുരം തട്ട്, മാമ്പള്ളം, ചിറ്റക്കാൽ, അത്തിക്കടവ്, അരീക്കര, ഓണി എന്നീ ഉന്നതികളിലെ താമസക്കാർക്ക് ആണ് താമസസ്ഥലത്ത് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകുക. കാസർകോട് വെള്ളരിക്കുണ്ടിൽ നടന്ന ചടങ്ങിൽ എംപി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയായി. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം വിശിഷ്ടാതിഥിയായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ ഐഎഎസ്, റേഷനിങ് കൺട്രോളർ സിവി മോഹനകുമാർ, വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു.

ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ എത്തിക്കുമെന്ന് മന്ത്രി

ഈ ഓണക്കാലത്ത് 165000 മെട്രിക് ടൺ അരി സംസ്ഥാന സർക്കാർ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രാധാന്യം നൽകുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. മൊബൈൽ റേഷൻ കടയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ലക്ഷ്യമിട്ടത് 5 0,000 മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യുന്നതിനാണ്. എന്നാൽ ഇതുവരെ 73000 റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി കുടുംബങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എൻഎഫ്എസ്എ ഗോഡൗണുകൾ ശാസ്ത്രീയമായി പ്രവർത്തിക്കണം. ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഗോഡൗണുകളിൽ കൃത്യമായ ശാസ്ത്രീയ പരിശോധന ഉറപ്പുവരുത്തണം. ഗുണമേന്മയിൽ പരാതികൾ വരാതെ മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഓണക്കാലത്ത് സപ്ലൈകോയ്ക്ക് 253 കോടിരൂപയാണ് സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയിൽ നില നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് സർക്കാറിന് ഉറച്ച നിർബന്ധമുണ്ടെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഓണക്കാലത്ത് എഎവൈകാർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്തെ വിപണി നിയന്ത്രിത മായി നിലനിർത്തും. കെ സ്റ്റോർ മാറ്റങ്ങളോടെ നിലനിർത്തും. വാതിൽ പടി സേവനം പരിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News