പ്രളയം നേരിടുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ.
Kottayam , 08 ഓഗസ്റ്റ് (H.S.) പ്രളയം നേരിടുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. അശ്രദ്ധയും ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്നും വിഎൻ വാസവൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിര
V N Vasavan


Kottayam , 08 ഓഗസ്റ്റ് (H.S.)

പ്രളയം നേരിടുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് മുൻ മന്ത്രി വിഎൻ വാസവൻ. അശ്രദ്ധയും ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയിൽ കാലവർഷ കെടുതികൾ രൂക്ഷമാകാൻ കാരണമെന്നും വിഎൻ വാസവൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ സേനയും, ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകൾ പാലിച്ചില്ല. ഉരുൾപൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ വിവിധ പഞ്ചായത്തുകളിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിൽ അടക്കം വീഴ്ചയുണ്ടായി. സന്നദ്ധ സേവന പ്രവർത്തകരുടെ ഇടപെടലാണ് ഈരാറ്റുപേട്ടയിലെ മരണസംഖ്യ കുറയുവാൻ കാരണമായത് വിഎൻ വാസവൻ പറഞ്ഞു.

ഈരാറ്റുപേട്ട ടൗണിൽ മാത്രം വെള്ളപ്പൊക്കത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടായതും മുൻകരുതലുകൾ സ്വീകരിക്കുന്നതിലെ പരാജയമാണെന്ന് മുൻ മന്ത്രി കുറ്റപ്പെടുത്തി. ദുരന്തത്തിന് ശേഷവും ഒരു സൗകര്യങ്ങളും ഒരു സ്ഥലത്തും ഒരുക്കിയില്ല. പല ക്യാമ്പുകളിലും ഭക്ഷണം ഒരുക്കാനുള്ള വസ്തുക്കൾ എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് ക്യാമ്പുകളിൽ ചെന്ന് ഭക്ഷണം കഴിക്കാൻ പറയുന്നതും മോശമാണെന്നും വിഎൻ വാസവൻ ചൂണ്ടിക്കാട്ടി.

ഫയർഫോഴ്സ് രക്ഷപ്പെടുത്തി കൊണ്ട് വന്ന പലർക്കും ചികിത്സാ സഹായം പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയമുണ്ടായ ഈരാറ്റുപേട്ടക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കച്ചവടക്കാർക്ക് പലിശ രഹിത വായ്പ, പുനരധിവാസം തുടങ്ങിയവ ഉൾപ്പെടുത്തണമെന്നും വിഎൻ വാസവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കോട്ടയം ജില്ലാ സന്ദർശിക്കാൻ തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിച്ചു.

പത്തനംതിട്ടയിലെ റാന്നിയിൽ വരെ എത്തിയെങ്കിലും തൊട്ടടുത്തുള്ള ഉരുൾപൊട്ടലുണ്ടായ ഈരാറ്റുപേട്ടയിൽ മുഖ്യമന്ത്രി എത്തിയില്ല. പ്രളയം നടന്നതിൻ്റെ പിറ്റേന്ന് പൂഞ്ഞാർ എംഎൽഎ അമേരിക്കയിലേക്ക് വിദേശ യാത്രക്കായി പോയത് അനുചിതമായി പോയതെന്നും വാസവൻ ചൂണ്ടിക്കാട്ടി. അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് കൂടുതൽ സഹായമൊരുക്കണമെന്നും സിപിഎം കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

പ്രളയ മുഖത്ത് കേരളം ഒറ്റകെട്ടായി നിൽക്കണം : പ്രതിപക്ഷ നേതാവ്

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. പ്രളയ മുഖത്ത് കേരളം ഒറ്റകെട്ടായി നിൽക്കണം. അതിന് പ്രതിപക്ഷത്തിൻ്റെ പൂർണ പുന്തുണയുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തുറന്നു കാട്ടാതിരിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News