പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ.
Kannur , 09 ഓഗസ്റ്റ് (H.S.) പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോ
Arjun Ayanki


Kannur , 09 ഓഗസ്റ്റ് (H.S.)

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്.

അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം.

കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തുകയായിരുന്നു. അർജുനുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. പിന്നാലെ കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. നാല് കേസുകളാണ് അർജുനെതിരെ എടുത്തിട്ടുള്ളത്.

വധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, സ്വർണക്കവർച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങി നിരവധി കേസുകളാണ് കണ്ണൂരിലും മറ്റ്ജി ജില്ലകളിലുമായി ഇയാൾക്കെതിരെയുള്ളത്. ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി ഒൻപത് ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പൊലീസ് ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ചുമത്തിയിരുന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് തെരച്ചിൽ ശക്തമാക്കാൻ കാരണം.

കഴിഞ്ഞ ദിവസം ആയങ്കിയുടെ സ്വന്തം നാടായ വളപട്ടണത്തുനിന്ന് ഭാര്യയുടെ പേരിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയതായും അവിടുത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മണിക്കൂറോളം ചെലവഴിച്ചതായും സൂചനയുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ നൂറുകണക്കിന് ആരാധകരുള്ള ആയങ്കിയുടെ സോഷ്യൽ മീഡിയ സഹപ്രവർത്തകരും കൂട്ടാളികളും നേരത്തെ പിടിയിലായിരുന്നു. ആയങ്കിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി, സംസ്ഥാനത്തെ ഗുണ്ടകളെ പിടികൂടാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഗ്രിപ്പ്' എന്ന പേരിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചിരുന്നു.

അതിനിടെ, ഗുണ്ടകളെ രഹസ്യമായി പിന്തുണയ്ക്കുന്ന സിപിഎം നേതാക്കൾക്കെതിരെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ഫേസ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. സി.പി.ഐ.എമ്മിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് കുറെ അതിതീവ്ര സൈബർ വിപ്ലവകാരികൾ (എല്ലാവരുമല്ല). ഇവരാണ് ആരാധകവൃന്ദങ്ങളായി പരസ്പരസഹായികളാകുന്നത്. ഇവരിൽ ഒരു നേതാവിന് ഡാമേജ് പറ്റുമ്പോൾ മറ്റേ കൂട്ടർ കൂട്ടത്തോടെ ചാടിവീഴുന്നു. അങ്ങനെ പരസ്പര സഹായ സംഘങ്ങളായി വാഴുകയാണ്. ഇത്തരം വെല്ലുവിളികളും കോപ്രായത്തരങ്ങളും ഭാവിയിലെ ഉയർന്ന മാർക്കറ്റിംഗിനാണ് ഉപയോഗപ്പെടുക എന്ന് ഇവർക്കറിയാം.

'ഞാൻ പ്രവർത്തിച്ച പാർട്ടി വേറെയാണ്' എന്ന് ഒരു സ്വർണ്ണം പൊട്ടിക്കൽ നടത്തുന്ന ക്രിമിനൽ വെല്ലുവിളി പോലെ പറയുമ്പോൾ, ആ പാർട്ടി ഏതാണ്, ആ പാർട്ടി എന്ത് ഉത്തരം പറയും...? എന്നായിരുന്നു മനുതോമസ് സാമൂഹ്യമാധ്യമങ്ങളില് കുറിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News