അർജുൻ ആയങ്കിയെ തെരയുന്നതിനിടെ മല്ലപ്പള്ളിയിൽ പാർട്ടി അനുഭാവികളുടെ വീടുകളിൽ പൊലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം.
Kannur , 09 ഓഗസ്റ്റ് (H.S.) അർജുൻ ആയങ്കിയെ തെരയുന്നതിനിടെ മല്ലപ്പള്ളിയിൽ പാർട്ടി അനുഭാവികളുടെ വീടുകളിൽ പൊലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (SHRC) എന്നിവർക്
CPM District Secretary Raju Abraham


Kannur , 09 ഓഗസ്റ്റ് (H.S.)

അർജുൻ ആയങ്കിയെ തെരയുന്നതിനിടെ മല്ലപ്പള്ളിയിൽ പാർട്ടി അനുഭാവികളുടെ വീടുകളിൽ പൊലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കെതിരെ പരാതി നൽകുമെന്ന് സിപിഎം. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (SHRC) എന്നിവർക്ക് പരാതി നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു.

ശനിയാഴ്ച രാത്രി വൈകി മല്ലപ്പള്ളിക്ക് സമീപമുള്ള കട്ടമലയിൽ എട്ട് പൊലീസ് വാഹനങ്ങൾ എത്തുകയും വയോധികരടക്കമുള്ള താമസക്കാരെ ഉറക്കമുണർത്തി വീടുകളിൽ പരിശോധന നടത്തുകയും ചെയ്തതായി എബ്രഹാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മല്ലപ്പള്ളിക്ക് സമീപം അർജുന് ആയങ്കി ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചിരുന്നുവെന്ന പൊലീസിൻ്റെ അവകാശവാദത്തെയും എബ്രഹാം എതിർത്തു. പരിശോധന നടത്തുന്നതിന് മുമ്പ് പൊലീസ് എന്തുകൊണ്ട് ആ വിവരം സ്ഥിരീകരിച്ചില്ലെന്നും എബ്രഹാം ചോദിച്ചു.

ആയങ്കി ഇവിടെ വന്നിരുന്നെങ്കിൽ, അത് സ്ഥിരീകരിക്കാൻ പൊലീസിന് അയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിക്കുമായിരുന്നില്ലേ? ഇവിടുത്തെ റോഡുകളിലുടനീളം സിസിടിവി ക്യാമറകളില്ലേ? പൊലീസ് അത്തരം എന്തെങ്കിലും അന്വേഷണം നടത്തിയോയെന്നും കേരള പൊലീസ് അത്രത്തോളം കഴിവുകെട്ടതാണോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം അനുഭാവികളുടെയും പ്രാദേശിക പാർട്ടി സെക്രട്ടറിയുടെയും വീടുകളെ പൊലീസ് പ്രത്യേകം ലക്ഷ്യമിട്ടുവെന്ന് ആരോപിച്ച എബ്രഹാം എട്ട് പൊലീസ് വാഹനങ്ങൾ തെരച്ചിലിനായി വിന്യസിച്ചതിനെയും ചോദ്യം ചെയ്തു.

അടിരന്തരാവസ്ഥാ കാലത്തെ പ്രേതം ബാധിച്ച സേന

അർജുന് ആയങ്കിയെ കണ്ടെത്താന് സിപിഎം പ്രവർത്തകരുടെ വീട്ടിൽ രാത്രി പരിശോധന നടത്തിയതിനെതിരെ രൂക്ഷ വിമർശനങ്ങളുമായാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തിയത്. കേരള പൊലീസ് അടിയന്തരാവസ്ഥാ കാലഘട്ടത്തിൻ്റെ പ്രേതം ബാധിച്ച ഒരു സേനയായി മാറിയിരിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം, ആധുനിക സംവിധാനങ്ങളൊന്നും ഉപയോഗിക്കാത്ത അവസ്ഥയിലേക്ക് പൊലീസ് അധഃപതിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പരിശോധനകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് രാജു എബ്രഹാം പറഞ്ഞു.

പൊലീസ് പരിശോധന നടത്തിയ വീടുകൾ സന്ദർശിച്ചുവെന്നും ദരിദ്ര കുടുംബങ്ങളാണവരുടേതെന്നും എബ്രഹാം പറഞ്ഞു. രാഹുൽ എന്നൊരാൾ എസ്എഫ്ഐ. നേതാവാണ്. പത്തിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് അയാളുടെ വീട്ടിലേക്ക് ഇരച്ചുകയറിയത്. ഒന്നും ചോദിക്കാതെ തന്നെ, അവർ വാതിൽ ചവിട്ടിത്തുറന്ന് തങ്കമണി എന്ന സ്ത്രീയുടെ വീട്ടിലേക്ക് കടന്നുകയറിയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാർക്കെതിരെ നടപടി എടുക്കണം

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം. കാരണം ഇത് തികച്ചും തെറ്റായ നടപടിയാണ്. അർജുൻ ആയങ്കിയെ തെരയുന്നതിനിടയിലാണ് പൊലീസ് ഈ അതിക്രമം നടത്തിയതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും രാജു എബ്രഹാം പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

താൻ ഉറങ്ങിക്കിടക്കുമ്പോൾ പൊലീസ് തൻ്റെ വീട്ടിലും പരിശോധന നടത്തിയെന്നും കിടപ്പുമുറിയടക്കം വീട് മുഴുവൻ പരിശോധിച്ചുവെന്നും നാട്ടുകാരനായ രാജപ്പന് പറഞ്ഞു. വീട്ടിൽ ആരൊക്കെ വന്നിരുന്നു എന്ന് പൊലീസ് തന്നോട് ചോദിക്കുകയും പിന്നീട് പരിസരത്ത് പരിശോധന നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ആയങ്കിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, റേഡിയോയിലൂടെ അയാളുടെ അറസ്റ്റിനെക്കുറിച്ച് കേൾക്കുന്നത് വരെ ആരാണ് അയാളെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും രാജപ്പന് പറഞ്ഞു.

അർജുന് ആയങ്കിയും കേസുകളും

കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയായ അർജുന് ആയങ്കി, കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടാണ് 2021-ൽ ആദ്യമായി പൊതുശ്രദ്ധയിൽപ്പെടുന്നത്. കുറ്റകൃത്യങ്ങൾക്കായി ഒത്തുകൂടിയെന്ന സംശയത്തെത്തുടർന്ന് കോതമംഗലത്തെ ഒരു റിസോർട്ടിൽ നിന്ന് ആയങ്കിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയ ശേഷം, പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസറെ ലക്ഷ്യമിട്ട് ആയങ്കി സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തതായുള്ള ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പൊലീസ് അർജുന് ആയങ്കിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.

മറ്റൊരു കേസിൽ, ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ശേഷവും സോഷ്യൽ മീഡിയയിലെ മെസ്സേജുകളിലൂടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് തുടർന്നു. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഇന്ന് പുലര്ച്ചെയാണ് പൊലീസിൻ്റെ പിടിയിലാത്. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് ആയങ്കിയെ പിടികൂടിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News