സോഷ്യൽ ഓഡിറ്റ് സൊസൈറ്റി; സാമ്പത്തിക ദുരുപയോഗം നടത്തിയതായി എ.ജി.റിപ്പോർട്ട്. സമഗ്ര അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ സിദ്ധീഖ് താനൂർ.
Thiruvananthapuram , 09 ഓഗസ്റ്റ് (H.S.) തദ്ദേശ സ്വായം ഭരണ വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഓഡിറ്റ് സൊസൈറ്റി 2021-24 വർഷ കാലയളവിൽ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതായി പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (കേരളം) ഓഡിറ്റ് റിപ്പോർട്ട്. ദേശീയ വിവരാവകാശ കൂട
LSGD


Thiruvananthapuram , 09 ഓഗസ്റ്റ് (H.S.)

തദ്ദേശ സ്വായം ഭരണ വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഓഡിറ്റ് സൊസൈറ്റി 2021-24 വർഷ കാലയളവിൽ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതായി പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (കേരളം) ഓഡിറ്റ് റിപ്പോർട്ട്. ദേശീയ വിവരാവകാശ കൂട്ടായ്മ അംഗം ശ്രീ.സിദ്ധീഖ് താനൂരിന് നൽകിയ വിവരാവകാശ മറുപടിയിലാണ് റിപ്പോർട്ട് പുറത്തു വന്നത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഓരോ വർഷവും സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രസ്തുത കാലയളവിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ മേൽ നോട്ടത്തിൽ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റിംഗ് പ്രവർത്തനങ്ങൾ നടത്തിയതിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് കണ്ടത്തിയിട്ടുള്ളത്. ഡയറക്ടരുടെ ശമ്പളം വർധിപ്പിച്ചത് സർക്കാരിന്റെ അനുമതി ഇല്ലാതെയാണ്. തുടക്കത്തിൽ അറുപതിനായിരം രൂപ ശമ്പളം ഉണ്ടായിരുന്നത് ഒരു ലക്ഷം രൂപയായി ഉയർത്തിയതും തുടർന്ന് തൊട്ടടുത്ത മാസം തന്നെ വീണ്ടും അയ്യായിരം രൂപ ഉയർത്തി ഒരു ലക്ഷത്തി അയ്യായിരം രൂപയാക്കിയതിനും സർക്കാരിന്റെ അനുമതി വാങ്ങിയില്ല.

കേരളത്തിൽ മൊത്തം 941 പഞ്ചായത്തുകളിൽ 2021-22 കാലയളവിൽ 313 പഞ്ചായത്തുകളിൽ ഓഡിറ്റ് ചെയ്തതിൽ 41 കേസുകളിൽ 146031 രൂപയും 2022-23 ൽ 393 കേസുകളിൽ 2796564 രൂപയും 2023-24ൽ 2154 കേസുകളിലായി 5530837 രൂപയുടെ ക്രമക്കേട് കണ്ടത്തി. പ്രസ്തുത സംഘ്യ ബന്ധപ്പെട്ടവരിൽ നിന്നും തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

വെള്ളനാട് ഗ്രാമ പഞ്ചായത്തിൽ 6 വാർഡുകളിൽ (കമ്പനിമുക്ക്, കിടങ്ങുമ്മൽ,കെങ്കണം, പുനലൽ, കണ്ണംപള്ളി, വെളിയന്നൂർ ) ഗ്രാമസഭ ഹാജർ ബുക്കിൽ ഗുരുതരമായ പൊരുത്തക്കേടും കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത വാർഡുകളിലെ ഗ്രാമ സഭ വാർഡുകളിൽ എടുത്ത തീരുമാനങ്ങളിലും അംഗങ്ങൾ ഒപ്പ് വെച്ചതിലും പൊരുത്തകേട് ഉണ്ടായി. പ്രസ്തുത പഞ്ചായത്തിൽ 798298 രൂപ തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപെടുന്നു.

സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡി.ആർ.പി.,ബി,ആർ,പി , വി,ആർ,പി എന്നിവർക്ക് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നിഷ്കർഷിക്കുന്ന തരത്തിൽ ഓഡിറ്റ് പരിശീലനം നൽകാതെ ഫണ്ട് ദുരുപയോഗം ചെയ്തു. പരിശീലനത്തിന് ആവശ്യപ്പെട്ട സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഹാൾ ശരിയാംവണ്ണം ഉപയോഗപെടുത്തിയില്ല. പരിശീലനം എത്ര പേർക്ക് നൽകിയെന്നോ ആർക്കൊക്കെ നൽകി എന്നോ ഒരു കണക്കും കൃത്യതയും ഇല്ല. സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്ക് കേന്ദ്ര ഫണ്ട് ഉപയോഗിച് ഫർണിച്ചർ സാധനങ്ങൾ വാങ്ങി ഉപയോഗ ശൂന്യമായി കിടന്നത് കാരണം ധന നഷ്ടമുണ്ടായി. സൊസൈറ്റിയുടെ കെട്ടിടം സ്ഥിതി ചെയ്യുന്ന മൂന്നാം നില പരിശീലന ഹാൾ ഉപയോഗിക്കാതെ മറ്റു പഞ്ചായത്തു ഹാളുകളിൽ വെച്ച് നടത്തിയത് കാരണം വാടക ഇനത്തിലും ഫർണിച്ചർ ഇനത്തിലുമായി 16,69.215 രൂപ സർക്കാരിന് നഷ്ടമുണ്ടായി.

സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിലെ നിയമനങ്ങൾ പലതും സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് നിയമിച്ചിട്ടുള്ളതെന്നു എ.ജി. റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം വർഷാ വര്ഷം ഇറക്കുന്ന ആനുവൽ മാസ്റ്റർ പ്ലാൻ സർക്കുലർ (എ.എം.സി.)ന് വിരുദ്ധമായാണ് ഫണ്ട് ഉപയോഗിച്ചിട്ടുള്ളതെന്നു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടറുടെ ചട്ട വിരുദ്ധമായ പ്രവർത്തനവും ജീവനക്കാർക്കിടയിലും പൊതു സമൂഹത്തിനിടയിലും വ്യപകമായ അഴിമതി ആരോപണവും ഉണ്ടായ സാഹചര്യത്തിലാണ് 2025ൽ എസ്.ടി.യു സംസ്ഥാന സമിതി അംഗം കൂടിയായ ശ്രീ. സിദ്ധീഖ് താനൂർ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിനും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് എ.ജി. ഓഫീസിൽ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും എ.ജി. ഓഫീസ് റിപ്പോർട്ട് നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ മാസം 23ന് കേന്ദ്ര വിവരാവകാശ കമ്മീഷണർ ശ്രി. കുഷ്വന്ത് സിങ് സേഥി റിപ്പോർട്ടും ഖണ്ഡിക അനുസരിച്ചു വിവരവകാശത്തിനുള്ള മറുപടിയും നൽകാൻ ഉത്തരവിട്ടത്.

അക്കൗണ്ടന്റ് ജനറൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ശ്രി. രമാകാന്തനെതിരെ നിയമ നടപടി സ്വീകരിച്ചു സൊസൈറ്റിയുടെ ഫണ്ട് തിരിച്ചു പിടിക്കണമെന്ന് സിദ്ധീഖ് താനൂർ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News