ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.
Ernakulam, 09 ഓഗസ്റ്റ് (H.S.) ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് കാണാത
V D Satheeshan


Ernakulam, 09 ഓഗസ്റ്റ് (H.S.)

ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ ബോട്ടപകടങ്ങളെ തുടർന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളയുകയും വിമർശിക്കുകയും ചെയ്തു.

ജൂലൈ 31 ന് കൊല്ലത്തെ നീണ്ടകരയിലും തിരുവനന്തപുരത്തെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും മത്സ്യത്തൊഴിലാളികളെ കാണാതായതിനെത്തുടർന്ന് തെരച്ചിൽ ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടതായാണ് സിപിഎം, സിപിഐ, ബിജെപി നേതാക്കൾ ആരോപിച്ചത്. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഒമ്പത് ദിവസമായി തുടർച്ചയായ തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് 148 പേരെ കാണാതായപ്പോഴും ഇത്രയും നീണ്ട തെരച്ചിൽ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കടലിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായാൽ, നഷ്ടപരിഹാരം ലഭിക്കാൻ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഏഴ് വർഷം കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ സർക്കാർ അതെല്ലാം മാറ്റി. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഒരു നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ കഴിഞ്ഞ ഒമ്പത് ദിവസമായി തെരച്ചിൽ നടത്തുന്നു, വി ഡി സതീശൻ പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമായാണോ മൂന്ന് പേരെ കടലിൽ കാണാതാകുന്നത്? എൽഡിഎഫിൻ്റെ 10 വർഷ ഭരണകാലത്ത് എത്ര പേരെ കാണാതായെന്ന് നിങ്ങൾക്കറിയാമോ? 148 പേരെയാണ് അന്ന് കാണാതായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തെ തുടർന്ന് ഒരു വിവാദത്തിലും ഏർപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തെരച്ചിലിനായി കേന്ദ്രത്തിൻ്റെ സഹായത്തിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു മന്ത്രി തന്നെ ബന്ധപ്പെടുകയും തൻ്റെ പിന്തുണ തേടുകയും ചെയ്തു. ഞാൻ ഉടൻ തന്നെ പ്രതിരോധ മന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും സംസാരിച്ചു. അന്ന് ഉച്ച മുതൽ, കോസ്റ്റ് ഗാർഡും നാവികസേനയും പൂർണമായും സജ്ജരായി. അവരുടെ തെരച്ചിൽ തുടരുകയാണ്, അദ്ദേഹം പറഞ്ഞു.

ജൂലൈ 31 ന് നീണ്ടകര, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലെ ബോട്ടപകടത്തിൽ കാണാതായ ഗൗതം കൃഷ്ണ, ജോൺ, ഷിജിൻ എന്നിവർക്കായി കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻ്റെ വിങ്, കോസ്റ്റ് ഗാർഡ് എന്നിവർ നടത്തുന്ന തെരച്ചിൽ ഇന്ന് 10-ാം ദിവസത്തിലേക്ക് കടന്നു. തെരച്ചിൽ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് കാണാതായവരുടെ കുടുംബാംഗങ്ങൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇതോടെ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇന്ത്യൻ നാവിക സേനയുടെ സഹായം തേടി. അധികാരികളുടെ മന്ദഗതിയിലുള്ള പ്രതികരണമാണ് കാണാതായവരെ കണ്ടെത്താൻ സാധിക്കാത്തതെന്ന് സർക്കാരിനെതിരെ വിമർശനം ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News