ഓപ്പറേഷന് തൂഫാന്: അറസ്റ്റിലായവരുടെ എണ്ണം 10680; ഇതുവരെ എടുത്ത കേസുകള് 9896
Thiruvanathapuram, 01 സെപ്റ്റംബര്‍ (H.S.) ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളു
Kerala police h


Thiruvanathapuram, 01 സെപ്റ്റംബര്‍ (H.S.)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 10680 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം, 16 കേസുകളിലായി 17 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9896 ആയി ഉയര്‍ന്നു.

ഇതുവരെ 21373.931 ഗ്രാം എം.ഡി.എം.എയും 1140.245 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒന്‍പത് കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അഞ്ച് കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.030 ഗ്രാം എം.ഡി.എം.എയും 13.356 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9435 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 635 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6660 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ രാഷ്ട്രീയപോരും സജീവമായി നടക്കുകയാണ്. പ്രതിപക്ഷം ഓപ്പറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 10 വര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ ലഹരിക്ക് എതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ചിരുന്നു. ഇന്ന് ഈ ആരോപണത്തിന് മറുപിടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി.

ഓപ്പറേഷന്‍ തൂഫാനെ പ്രതിപക്ഷം ഓരിക്കലും എതിര്‍ത്തിട്ടില്ലെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ പ്രതിയായ കേസിലെ അട്ടിമറികളെയാണ് എതിര്‍ത്തത്. കാസര്‍ഗോഡ് കേസില്‍ ശാസ്ത്രീയ തെളിവെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായി. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാനോ ബംഗളൂരുവില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനോ തയ്യാറായില്ല. സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന്‍ തൂഫാ'ന്റെ പേരില്‍ പി.ആര്‍. മഹാമഹം തീര്‍ക്കുന്നത്. ഈ കാപട്യം തുറന്നുകാട്ടുമ്പോള്‍ അത് മയക്കുമരുന്നു വേട്ടക്കെതിരെയുള്ള ആക്ഷേപമാക്കി ചിത്രീകരിച്ച് യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഭ്യന്തരമന്ത്രിക്ക് പിണറായി വിജയന്‍ മറുപടി നല്‍കിയത്.

---------------

Hindusthan Samachar / Sreejith S


Latest News