ചര്ച്ച പരാജയം, നാളെ രാജ്യത്ത് ബാങ്ക് പണിമുടക്ക്
New delhi, 10 സെപ്റ്റംബര്‍ (H.S.) രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടു. ഇതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ടു പോകും. ഇതോടെ നീണ്ട ദി
COOPERATIVE BANKS FINANCIAL CRISIS


New delhi, 10 സെപ്റ്റംബര്‍ (H.S.)

രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടു. ഇതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ടു പോകും. ഇതോടെ നീണ്ട ദിവസങ്ങളില്‍ ബാങ്ക് ഇടപാടുകള്‍ സ്തംഭിക്കും.

ശനിയും ഞായറും കൂടി അവധിയായതിനാല്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായകചതുര്‍ഥിയുടെ അവധി കൂടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം. അത്യാവശ്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനുള്ളവര്‍ ഇന്നു തന്നെ ബാങ്കിലെത്തണം. എടിഎം, ഡിജിറ്റല്‍ ഇടപാടുകള്‍ തടസമില്ലാതെ തുടരും.

28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. 27 ഞായറാഴ്ചയാണ്. 26 നാലാം ശനിയും ബാങ്ക് അവധിയാണ്. ചുരുക്കത്തില്‍ അഞ്ച് ദിവസങ്ങള്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇതിനു ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം മരവിപ്പിച്ചിരുന്നു. 2024 മാര്‍ച്ചില്‍ തന്നെ, പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്നീടു നടപടിയെടുത്തില്ല.

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News