Enter your Email Address to subscribe to our newsletters

Ranchi, 10 സെപ്റ്റംബര്‍ (H.S.)
ജാര്‍ഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ കടന്നുകൂടാനുള്‌ല അഫ്ഗാന്‍ പൗരന്‍മാരുടെ ശ്രമം കണ്ടെത്തി. 3 അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് അനധികൃതമായി വോട്ടര്‍പട്ടികയില്‍ കടന്നുകയറാന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. ജംഷഡ്പുര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. ഇതേപ്പറ്റി ഈസ്റ്റ് സിങ്ഭൂം ജില്ലാ വരണാധികാരി രാജീവ് രഞ്ജന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം ആരംഭിച്ചു.
ഇവരുടെ പക്കല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് എവിടെ നിന്നു കിട്ടിയത് എന്ന കാര്യവും അന്വേഷിക്കും. ജാര്‍ഖണ്ഡില്‍ എസ്‌ഐആറിനെ തുടര്‍ന്ന് 43.61 ലക്ഷം പേരുകളാണ് ഒഴിവാക്കിയത്. 2.21 കോടി വോട്ടര്‍മാരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.ജംഷഡ്പുര്‍ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286 ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ വോട്ടര്‍പട്ടികയിലാണ് മൂന്ന് അഫ്ഗാന്‍ പൗരന്മാരുടെ പേരുകള്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരുടെ പേരുകള്‍ 30, 31, 33 എന്നീ ക്രമനമ്പറുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും, വിഷയം വിശദമായി അന്വേഷിച്ച് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
വിദേശപൗരന്മാര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചത് ഗൗരവകരമായ കാര്യമാണെന്ന് ജാര്‍ഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കെ രവികുമാര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും, ഇവരെ സഹായിച്ചവരെ കണ്ടെത്തുന്നതിനൊപ്പം ഏതു പ്രക്രിയയിലൂടെയാണ് ഇവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതെന്ന് കണ്ടെത്താനുമാണ് ശ്രമമെന്നും കെ രവികുമാര്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S