മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ; ഇഡി കേസിനെ നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ്
Kozhikkode, 10 സെപ്റ്റംബര്‍ (H.S.) മാസപ്പടി കേസിലെ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പുത
PA Muhammad Riyas


Kozhikkode, 10 സെപ്റ്റംബര്‍ (H.S.)

മാസപ്പടി കേസിലെ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്ന് പി.എ. മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പുതിയ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇ.ഡി. ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍, അത് വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈവിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും റിയാസ് പ്രഖ്യാപിച്ചു.

കോടികളുടെ ഇടപാടി സംബന്ധിച്ച വീണ സമ്മതിച്ചു എന്ന് ഇ.ഡി. ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. ഇ.ഡി. അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. നിയമപരമായി പോരാടുമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സി.എം.ആര്‍.എല്‍. പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. സി.എം.ആര്‍.എല്ലില്‍ നിന്ന് ടി. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ പണം ദുബായിലേക്ക് കടത്തിയെന്നും ആരോപിക്കുന്ന ഇ.ഡി. റിപ്പോര്‍ട്ടില്‍ മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇ.ഡി. കൈമാറിയ തെളിവുകള്‍ സര്‍ക്കാരിന് അവഗണിക്കാനാവില്ലെന്നും, കേസെടുത്തില്ലെങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നും മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കാമെന്ന് മന്ത്രിസഭ തീരുമാനിച്ചത്. പിണറായി വിജയന്‍, ടി. വീണ എന്നിവര്‍ക്കൊപ്പം മുഹമ്മദ് റിയാസിന്റെ പേരിലും കേസെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റിയാസ് നിലപാട് വ്യക്തമാക്കിയത്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങള്‍ ഉണ്ട്.

ഇ ഡി ചോര്‍ത്തി കൊടുത്ത റിപ്പോര്‍ട്ടില്‍ അത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ , അത് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങള്‍ വീണ ഇഡിക്കു മുന്നില്‍ സമ്മതിച്ചു എന്ന് ഇ ഡി ചോര്‍ത്തി നല്‍കിയ വാര്‍ത്തയില്‍ പറയുന്നുണ്ട് .ഇത് പച്ചക്കള്ളമാണ്.

ഇ ഡി അന്വേഷണം എന്ന പേരില്‍ ചോര്‍ത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ.

നിയമപരമായി പോരാടും.

-പി എ മുഹമ്മദ് റിയാസ്-

---------------

Hindusthan Samachar / Sreejith S


Latest News