ഇഡിയെ പേടിച്ച് ബിജെപിയില് ചേരുന്നവരുടെ പാര്ട്ടിയല്ല സിപിഎം; പിണറായിക്ക് എതിരായ നീക്കങ്ങളെ നേരിടും; എം.എ. ബേബി
Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.) ഇ.ഡി ബി.ജെ.പി.യുടെ ഒരു പോഷക വകുപ്പായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ ഇ.ഡി. കേസെടുക്കുകയും, ആ കേസുകളില്‍പെടുന്നവര്‍ ബി.
MA Baby


Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)

ഇ.ഡി ബി.ജെ.പി.യുടെ ഒരു പോഷക വകുപ്പായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ ഇ.ഡി. കേസെടുക്കുകയും, ആ കേസുകളില്‍പെടുന്നവര്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ ആ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇ.ഡി.യെ പേടിച്ച് ബി.ജെ.പി.യില്‍ ചേരുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയല്ല സി.പി.എം. എന്ന് ഇ.ഡി.ക്ക് ഇനി കേരളത്തില്‍ നിന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ അഭിഭാഷകന്‍ കൂടിയായ ഒരു നിയമസഭാംഗം മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. വിജിലന്‍സ് കോടതി കേസിന് കഴമ്പില്ല എന്ന് പറഞ്ഞ് തള്ളിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. പരാതിയുമായി വന്നയാള്‍ക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മിനക്കെടുക്കരുതെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് എതിരെ നടക്കുന്ന നീക്കങ്ങളെ നേരിടും. സി.പി.എം. നേതൃത്വത്തെ ഇത്തരത്തില്‍ ലക്ഷ്യം വെക്കുന്ന ഇ.ഡി. സമീപനത്തെ അവജ്ഞയോടുകൂടി പാര്‍ട്ടി തള്ളിക്കളയുകയാണ്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഏതോ വലിയ കാര്യമുണ്ടെന്ന മട്ടിലാണ് സംസാരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സി.പി.എം. നേതൃത്വത്തെ ആക്രമിക്കുന്ന ഇ.ഡി.യുടെ നിലപാടിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നീങ്ങുമ്പോള്‍ അതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം, സി.പി.എം. നേതൃത്വത്തിനെതിരെ ഇ.ഡി. തിരിയുമ്പോള്‍ അതില്‍ ആഹ്ലാദിക്കുകയും പിന്തുണ കൊടുക്കുകയുമാണ് ചെയ്യുന്നത്. വി.ഡി. സതീശന്റെയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെയും അത്യന്തം അനുചിതവും സംസ്‌കാരരഹിതവുമായ ഈ ഇരട്ടത്താപ്പിനെ എ.ഐ.സി.സി. നേതൃത്വവും ഇന്ത്യ മുന്നണിയും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

ആര്‍ക്കെതിരെ എങ്കിലും സാങ്കല്‍പ്പിക കഥകള്‍ ഉണ്ടാക്കാന്‍ സഹകരിച്ചില്ലെങ്കില്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കെതിരെ അടക്കം കേസ് ചാര്‍ജ് ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന രീതിയാണ് ഇ.ഡി.യില്‍ നിന്ന് ഉണ്ടാകുന്നത്. ഭീഷണിപ്പെടുത്തി കള്ളത്തെളിവുകള്‍ ഉണ്ടാക്കുക എന്നത് നിലവിലുള്ള ഇന്ത്യന്‍ നിയമമനുസരിച്ച് കുറ്റകൃത്യമാണെന്നും ഇ.ഡി. കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഒരു സംഘമായി അധഃപതിച്ചിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News