ഇന്നും വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി
Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.) എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പ
Kseb


Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സെന്‍ട്രല്‍ ജനറേറ്റിംഗ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തിലെ ആവാശ്യകതയില്‍ രാജ്യത്താകമാനം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ആനുപാതികമായി സംസ്ഥാനത്തും പീക്ക് സമയങ്ങളിലെ ഉപഭോഗം 800 മെഗാവാട്ട് മുതല്‍ 900 മെഗാവാട്ട് വരെ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം മൂലം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാ ഹചര്യവും നിലനില്‍ക്കുന്നതിനാല്‍, 10.09.2026-(വ്യാഴാഴ്ച) ന് സംസ്ഥാനത്ത് വൈകുന്നേരം06:45 PM മുതല്‍ രാത്രി 12:45 മണി വരെ ഉള്ള പീക് സമയങ്ങളില്‍ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം.

സംസ്ഥാനത്ത് ഏര്പ്പെടുത്തിയിരിക്കുന്ന വൈദ്യുത നിയന്ത്രണത്തിന് എതിരെ പ്രതിഷേധവുമായി ചലചിത്രതാരം ഭാഗ്യലക്ഷമി. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത പവര്കട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ ശക്തമായ വിമര്ശനമാണ് ഭാഗ്യലക്ഷ്മി ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള പൊതുജനങ്ങളുടെ ദുരിതങ്ങള് വ്യക്തമാക്കുന്ന വിഡിയോകളും കുറിപ്പുകളും സോഷ്യല് മീഡിയയില് പങ്കുവച്ചാണ് അവര് സര്ക്കാരിനെതിരെ രംഗത്തെത്തിയത്.

മുന്കൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ രാത്രി പത്തു മണിക്കും പന്ത്രണ്ടു മണിക്കും കറന്റ് കട്ട് ചെയ്യുന്നത് പതിവായിരിക്കുകയാണെന്നും മന്ത്രിമാര്ക്ക് ജനറേറ്ററും ഇന്വേര്ട്ടറും ഉള്ളതുകൊണ്ട് ഒന്നും അറിയണ്ടേന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. രാത്രി കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തുമ്പോള് കറന്റ് പോകുന്നത് ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കുന്നുവെന്ന് മാതാപിതാക്കള് വിഡിയോകളില് പറയുന്നു. രാത്രി കിടന്നുറങ്ങിയില്ലെങ്കില് രാവിലെ എങ്ങനെ സ്കൂളില് പോകുമെന്ന് ചോദിക്കുന്ന കുട്ടികളുടെ അനുഭവങ്ങളും അവര് പങ്കുവെച്ച വിഡിയോയിലുണ്ട്.

കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും കറന്റ് ചാര്ജ് വര്ധനവിനെക്കുറിച്ചും വി.ഡി. സതീശന് നിയമസഭയില് നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് 'ഇപ്പോള് കറണ്ട് എവിടെ?' എന്നു ചോദിക്കുന്ന വിഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സര്ക്കാരിന്റെ പുതിയ പദ്ധതികളെ കളിയാക്കിക്കൊണ്ട് 'എല്ലാ മലയാളികള്ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഇന്ദിരാ പവര്കട്ട് ആശംസകള്' എന്ന പോസ്റ്ററും അവര് സോഷ്യല് മീഡിയയില് പങ്കുവെച്ചു.

---------------

Hindusthan Samachar / Sreejith S


Latest News