പിഎസ്സി ക്രമക്കേട്: ഉദ്യോഗസ്ഥര്ക്കു ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണസംഘം
Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.) പിഎസ്സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച്. പരീക്ഷാ മൂല്യനിര്‍ണയത്തിലാണ് പ്രത്യേക അന്വേഷണസംഘം ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന
Kerala PSC


Thiruvanathapuram, 10 സെപ്റ്റംബര്‍ (H.S.)

പിഎസ്സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച്. പരീക്ഷാ മൂല്യനിര്‍ണയത്തിലാണ് പ്രത്യേക അന്വേഷണസംഘം ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നാണ് വീഴ്ചയുണ്ടായത്. ഇവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീശ്, അഡീഷനല്‍ സെക്രട്ടറി ഹരി എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. ഐജി അജിതാ ബേഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടി, സംസ്ഥാന പൊലീസ് മേധാവി വഴി ആഭ്യന്തരവകുപ്പിനാണു കത്തു നല്‍കിയത്. സര്‍ക്കാര്‍ ഇതു പിഎസ്സിക്കു കൈമാറും.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 10 ചോദ്യങ്ങളുടെ മൂല്യനിര്‍ണയം നടത്താതെ പോയത് ഈ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.ഇക്കാര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടോയെന്നതില്‍ അന്വേഷണം തുടരുകയാണ്. ക്രൈംബ്രാഞ്ച് നേരത്തേ കേസെടുത്തിരുന്നെങ്കിലും ആരുടെയും പേര് വ്യക്തമാക്കിയിരുന്നില്ല. ഈ രണ്ട് ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും എസ്ഐടി ആലോചിക്കുന്നുണ്ട്.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷയുടെ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി വി.എസ്. ജയലാല്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ്, പിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായെന്നു കണ്ടെത്തിയിരിക്കുന്നത്. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആള്‍ക്കു വേണ്ടി ഒത്തുകളിയുണ്ടായെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതിനു വേണ്ടി മൂല്യനിര്‍ണയത്തില്‍ മനഃപൂര്‍വം പിഴവു വരുത്തി. പിഴവുണ്ടായിരുന്നില്ലെങ്കില്‍, നിലവിലെ ഒന്നാം റാങ്കുകാരന്‍ റാങ്കു പട്ടികയില്‍ത്തന്നെ ഉണ്ടാവില്ലായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

നിലവിലുള്ള എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. പിഎസ്സി ഉദ്യോഗസ്ഥര്‍ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളില്‍ എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞ ദിവസങ്ങളില്‍ പിഎസ്സി ആസ്ഥാനത്ത് എത്തിയ എസ്ഐടി സംഘം രേഖകള്‍ വിശദമായി പരിശോധിക്കുകയും ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ എന്തുകൊണ്ടാണ് മൂല്യനിര്‍ണയം നടത്താതിരുന്നത് എന്നതാണ്

ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. പൊതുസേവകരായ പ്രതികള്‍ പരാതിക്കാരന് അര്‍ഹമായ നിയമനാവസരവും റാങ്കും നഷ്ടപ്പെടുത്തുന്നതിനും യോഗ്യതയില്ലാത്ത വ്യക്തിക്ക് അനധികൃത നിയമനലാഭം ലഭ്യമാക്കുന്നതിനും ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News