Enter your Email Address to subscribe to our newsletters

Chennai, 10 സെപ്റ്റംബര്‍ (H.S.)
തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇതനായി മുഖ്യമന്ത്രി ഇന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെടും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വ്യവസായ പ്രമുഖരുമായി വിജയ് കൂടിക്കാഴ്ച നടത്തുകയും നിക്ഷേപ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യും.
നാളെ രാത്രി 10 മണിയോടെ വിജയ് എമിറേറ്റ്സ് വിമാനത്തില്‍ ചെന്നൈയില്‍ നിന്നും പുറപ്പെടും. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കുള്ള കണക്റ്റിംഗ് വിമാനത്തിലുമായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര. അതേസമയം നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ക്കും കരാറുകള്‍ അന്തിമമാക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ക്കുമായി തമിഴ്നാട് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനകം ലണ്ടനിലേക്ക് തിരിച്ചിട്ടുണ്ട്.
സന്ദര്‍ശന വേളയില്‍, മുഖ്യമന്ത്രി വിജയ് നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനൊപ്പം വിവിധ വാണിജ്യ സംഘടനകളുടെ പ്രതിനിധികളുമായും നിക്ഷേപകരുമായും ചര്‍ച്ചകള്‍ നടത്തും. തമിഴ്നാട്ടിലെ വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷത്തെക്കുറിച്ച് മുഖ്യമന്ത്രി വിജയ് വിശദമായ വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് തമിഴ്നാട്ടില്‍ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കാനും വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്താനും അദ്ദേഹം വാണിജ്യ സംഘടനകളെയും നിക്ഷേപകരുമായും പ്രോത്സാഹിപ്പിക്കുകയും അവരെ ക്ഷണിക്കുകയും ചെയ്യും.
ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം സെപ്റ്റംബര്‍ 16-ന് രാത്രി മുഖ്യമന്ത്രി മടങ്ങുകയും ദുബായ് വഴി ചെന്നൈയില്‍ തിരിച്ചെത്തുകയും ചെയ്യും. സന്ദര്‍ശനം തമിഴ്നാട്ടിലെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തെ വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ വ്യാവസായിക നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന കാര്യത്തില്‍ തമിഴ്നാടും മറ്റ് സംസ്ഥാനങ്ങളും തമ്മില്‍ കടുത്ത മത്സരമാണുള്ളത്. അതിനാല്‍ പുതിയ നിക്ഷേപങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2036-ഓടെ സംസ്ഥാനത്തെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യം തമിഴ്നാട് സര്‍ക്കാര്‍ ബജറ്റില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ആഭ്യന്തര-വിദേശ നിക്ഷേപകരെ തമിഴ്നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
---------------
Hindusthan Samachar / Sreejith S