Enter your Email Address to subscribe to our newsletters

Thrissur , 11 സെപ്റ്റംബര് (H.S.)
സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മുൻ എൽഡിഎഫ് സർക്കാരിൻ്റെ സംഭാവനയാണെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ. മൂന്നുമാസം കൊണ്ട് പരിഹരിക്കാവുന്നതല്ല വൈദ്യുതി മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയെന്നും പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ സർക്കാർ പടിയിറങ്ങുമ്പോൾ സാമ്പത്തിക പ്രതിസന്ധിക്കും വൈദ്യുതി പ്രതിസന്ധിക്കും ഒപ്പമാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചത്. ഒറ്റ ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ പരിഹരിക്കാവുന്നതല്ല ഈ പ്രശ്നങ്ങൾ. സംസ്ഥാനത്ത് നിലവിൽ വൈദ്യുതിയുടെ ദൗർലഭ്യം അതിരൂക്ഷമാണ്. ഇത് പൂർണമായി പരിഹരിക്കാനുള്ള അടിയന്തര ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ദേശീയ തലത്തിൽ തന്നെ ആവശ്യക്കാർ ഏറിയതിനാൽ പുറത്തുനിന്ന് വൈദ്യുതി ലഭ്യമാക്കുന്നത് പോലും നിലവിൽ ഏറെ പ്രയാസകരമായ കാര്യമാണ്. വെറും മൂന്ന് മാസം കൊണ്ട് ഇത്രയും വലിയൊരു വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ പുതിയ ഗവൺമെൻ്റിന് ഒരിക്കലും കഴിയില്ല. സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല കരാറുകൾ പോലും മുൻ സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വലിയ തിരിച്ചടിക്ക് പ്രധാന കാരണം.
അധികാരത്തിൽ എത്തിയപ്പോൾ മുൻ എൽഡിഎഫ് സർക്കാർ എത്രത്തോളം പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്നറിയാൻ യുഡിഎഫ് സർക്കാർ ഒരു ധവളപത്രം പുറത്തിറക്കിയിരുന്നു. എന്നാൽ ഏറ്റവും പ്രധാനമായി ധവളപത്രം ഇറക്കേണ്ടിയിരുന്നത് വൈദ്യുതി മേഖലയിലായിരുന്നു. അത്രത്തോളം തകർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നതെന്ന് വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുൻ സർക്കാരിൻ്റെ കാലത്ത് പവർകട്ട് ഉണ്ടായിരുന്നില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകാൻ
വയനാട് ടൗൺഷിപ്പ് നിർമാണംവയനാട് ടൗൺഷിപ്പുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ വളരെ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വിശദീകരിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് നൂറ് ദിവസമേ ആകുന്നുള്ളൂ. ഈ ചുരുങ്ങിയ കാലയളവിൽ ദുരന്തബാധിതർക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ സർക്കാർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസി തന്നെയാണ് ഇപ്പോൾ അവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനോടകം 177 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഒക്ടോബർ മാസത്തോടെ ഇരുന്നൂറിനടുത്ത് വീടുകൾ പൂർത്തിയാക്കുമെന്ന് നിർമാണച്ചുമതലയുള്ള ഏജൻസി സർക്കാരിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കുംഅടുത്ത കെപിസിസി പ്രസിഡൻ്റ് ആരാകുമെന്നത് എഐസിസി തീരുമാനിക്കുമെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും എ.പി അനിൽകുമാർ വ്യക്തമാക്കി. പാർട്ടി പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
രാഷ്ട്രീയകാര്യ സമിതിയുടെയും കെപിസിസിയുടെയും യോഗങ്ങൾ പൂർത്തിയായി. യാതൊരു പ്രശ്നങ്ങളുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മറുപടി നൽകി. എടുത്തുചാടി ഒരു കാര്യം ചെയ്യുന്നതിനേക്കാൾ വളരെ ആലോചിച്ച് മാത്രമേ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR