പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടുന്നതായി പറയുന്ന അഴിമതിയെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ ജനങ്ങൾ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്.
Thrissur , 11 സെപ്റ്റംബര് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടുന്നതായി പറയുന്ന അഴിമതിയെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ ജനങ്ങൾ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. വിഷയത്തിൽ ഡിജിപി അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്
Jacob Thomas


Thrissur , 11 സെപ്റ്റംബര് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടുന്നതായി പറയുന്ന അഴിമതിയെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാൻ ജനങ്ങൾ അവകാശമുണ്ടെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസ്. വിഷയത്തിൽ ഡിജിപി അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് നിർദേശം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡിയിൽ നിന്ന് ഡിജിപിക്ക് ഗൗരവമേറിയ വിവരം കിട്ടിയിട്ടുണ്ട്. അത് വച്ച് വൈകിപ്പിക്കാൻ പാടില്ല. അതിന് എഫ്ഐആർ കാലതാമസം കൂടാതെ രജിസ്റ്റർ ചെയ്യണം. വളരെ ഗൗരവമേറിയ വിഷയമാകുമ്പോൾ അന്വേഷണം ആരംഭിക്കാൻ കാലതാമസം പാടില്ലെന്നും ഇപ്പോൾ പിണറായി വിജയന് നിയമപരമായ തടസമില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

അഴിമതി നടത്തിയെന്ന് പറയുന്ന പിണറായി വിജയനുള്ളത് കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഇവിടെയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തേണ്ടത്. അതുകൊണ്ടാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് അയച്ചത് . കേരളത്തിന് അകത്താണ് അതുമായി ബന്ധപ്പെട്ട ആളുകളും സാക്ഷികളുമെല്ലാം ഉള്ളത്. അതുകൊണ്ട് കേരളത്തിലാണ് ഏജൻസികൾ അന്വേഷണം നടത്തേണ്ടത് എന്നും ജേക്കബ് തോമസ് പറഞ്ഞു.

ഇഡി ഡിജിപിക്ക് കത്ത് നൽകിയിട്ട് രണ്ട് മൂന്ന് ദിവസങ്ങളായി. സംസ്ഥാനം മുഴുവൻ ബാധിക്കുന്ന പ്രശ്നമാണ് ഇഡി കണ്ടെത്തിയത്. 10 വർഷം ഭരണം നടത്തിയ മുഖ്യമന്ത്രിയാണ് അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്. പിണറായി വിജയൻ്റെ ദുബായ് യാത്രകളിൽ ദുരൂഹതയുണ്ട്. അതും അന്വേഷണ പരിധിയിൽ വരണം. മറ്റ് പ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനും മകൾക്കുമെതിരെ ആരോപിക്കപ്പെടുന്ന ഈ കേസില് തീർച്ചയായും അഗ്നിശുദ്ധി വരുത്തേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. അതിൽ ഏറ്റവും വലിയ ഉത്തരവാദിത്തം പത്ത് വർഷം കേരളം ഭരിച്ച മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ്. പിന്നെ പല വിഭാഗങ്ങളിലുള്ള ആളുകൾക്ക് പണം നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്. രാഷ്ട്രീയക്കാർ മാത്രമല്ല ഉദ്യോഗസ്ഥരുമുണ്ട്. അവർക്കെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

വിഷയത്തിൽ അന്വേഷണം വൈകിപ്പിക്കുന്നത് സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് വിഷയത്തിൽ അടിയന്തരമായി ഇടപെടണം. സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ളതും സാധാരണ ജനങ്ങളുടെ നികുതിപ്പണത്തിൽ പ്രവർത്തിക്കുന്നതുമായ സംരംഭങ്ങളുടെ നിലനിൽപ്പിനായി ഉന്നത ഉദ്യോഗസ്ഥരും മറ്റ് ഭരണത്തിലിരിക്കുന്നവരും കൈക്കൂലി വാങ്ങുന്നത് നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News