Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 സെപ്റ്റംബര് (H.S.)
ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന്, സ്റ്റാറ്റിയൂ എസ്ബിഐ റീജിയണൽ ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തി ജീവനക്കാർ. രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച ബാങ്ക് അസോസിയേഷനുകൾ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ നേതൃത്വത്തിലാണ് ഓഫിസിന് മുന്നിലേക്ക് മാർച്ച് നടത്തിയത്.
സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് മാറ്റിവയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിയനുകൾ നിരസിച്ചിരുന്നു. ഇന്നത്തെ പണിമുടക്കും ശനിയും ഞായറും അവധിയായതിനാലും മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. സെപ്റ്റംബർ അവസാനം മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ
അഞ്ച് ദിവസത്തെ പ്രവൃത്തിദിനമാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. 2024 മാർച്ചിൽ ഒപ്പിട്ട ഉഭയകക്ഷി കരാറിൽ ഈ നിർദേശം ഉൾപ്പെടുത്തിയിരുന്നു. ശനിയാഴ്ചകളിലെ അവധി പരിഹരിക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ ജോലിസമയം വർധിപ്പിക്കാമെന്ന വ്യവസ്ഥയിലാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. സർക്കാരിന് ശുപാർശ ചെയ്തെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. കൂടാതെ, ജീവനക്കാരൻ്റെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ നൽകുന്ന പെർഫോമൻസ് ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) സ്കീം വിവേചനമാണെന്നും യൂണിയനുകൾ ആരോപിക്കുന്നു. ഇത് മുതിർന്ന ഉദ്യോഗസ്ഥർക്ക് മാത്രം ഗുണകരമാണെന്നാണ് ഇവരുടെ വാദം. വേതന പരിഷ്ക്കരണം, സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ആവശ്യവും യൂണിയനുകൾ മുന്നോട്ടു വച്ചിട്ടുണ്ട്.
അസോസിയേഷനുകൾ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടത്തിയ അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെയാണ് പണിമുടക്കാൻ ബാങ്ക് ജീവനക്കാർ തീരുമാനിച്ചത്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറം, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 28,29,30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഇതിനുശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും ജീവനക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിശാലമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനത്തിലെത്താൻ കഴിയൂവെന്ന നിലപാടിലാണ് സർക്കാർ.
ഡിജിറ്റൽ ഇടപാടുകൾക്ക് തടസമില്ല
അർധ വാർഷിക കണക്കെടുപ്പ് സെപ്റ്റംബർ അവസാനമായതിനാൽ, ഈ സമയത്ത് പണിമുടക്ക് നടക്കുന്നതാണ് ബാങ്കുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തിയത്. അവധി ദിനങ്ങളിൽ എടിഎം, ഡിജിറ്റൽ ഇടപാടുകൾ തടസമില്ലാതെ തുടരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ശാഖകളുടെ പ്രവർത്തനം തടസപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പ്പാ നടപടികൾ, പുതിയ അക്കൗണ്ട് തുറക്കൽ, കെവൈസി പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളിൽ തടസപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകൾ പൂർണമായും വൈകാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR