പുതിയ 108 ആംബുലൻസുകൾ ഉടൻ നിരത്തിലേക്ക്: രണ്ടാംഘട്ട പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു
Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി എത്തിയ 108 ആംബുലൻസുകളുടെ പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഉടൻ നിരത്തിലിറങ്ങും. ഇതോടെ നിലവിൽ സർവീസ് നടത്തുന്ന പഴയ 108 ആംബുലൻസുകൾ ന
108


Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി എത്തിയ 108 ആംബുലൻസുകളുടെ പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഉടൻ നിരത്തിലിറങ്ങും. ഇതോടെ നിലവിൽ സർവീസ് നടത്തുന്ന പഴയ 108 ആംബുലൻസുകൾ നിരത്തുകളിൽ നിന്ന് പിൻവലിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

പുതിയ ടെൻഡർ പ്രകാരം 335 ആംബുലൻസുകളാണ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വിന്യസിക്കുന്നത്. ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായാണ് പുതിയ ആംബുലൻസുകൾ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. നിലവിൽ

ഐരാണിമുട്ടം ഹോമിയോ ഫാർമസി ഗ്രൗണ്ടിലും, പുലയന്നാർകോട്ട ആശുപത്രി പരിസരത്തും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന നടപടികളും സ്റ്റിക്കർ പതിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതിനുപുറമേ വാഹനങ്ങളുടെ രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധനകളും വാഹന നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് നടന്നുവരികയാണ്. പ്രീ ഡെലിവറി പരിശോധനയും അത്യാവശ്യ ജീവൻരക്ഷാ ഉപകരണങ്ങളുടെ ക്രമീകരണവും പൂർത്തിയാകുന്ന മുറയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി വാഹനങ്ങൾ ഉടൻ സർവീസിലിറക്കും.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് വിന്യസിക്കുന്ന 335 ആംബുലൻസുകളിൽ 315 ബേസിക് ലൈഫ് സപ്പോർട്ട് (BLS), വെന്റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS), നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള

6 നിയോനറ്റൽ ആംബുലൻസുകൾ എന്നിവ ഉൾപ്പെടുന്നു. ആദ്യമായാണ് ഇത്തരം സംവിധാനങ്ങളുള്ള ആംബുലൻസുകൾ കേരളത്തിൽ 108ന്റെ ഭാഗമായി നിരത്തിൽ വിന്യസിക്കുന്നത്. പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന 316 പഴയ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ പൂർണമായും പിൻവലിക്കും.

---------------

Hindusthan Samachar / Sreejith S


Latest News