Enter your Email Address to subscribe to our newsletters

New delhi, 11 സെപ്റ്റംബര്‍ (H.S.)
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ബ്രിക്‌സ ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പുടിന്‍ ഇന്ത്യില്‍ എത്തിയത്. ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വ്യാപ്തമാക്കാനും തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 100 ബില്യണ്‍ യു.എസ്. ഡോളറായി ഉയര്‍ത്തുകയെന്നതാണ് കൂടിക്കാഴ്ചയിലെ പ്രധാന ലക്ഷ്യം. ഇതിനുപുറമേ പ്രതിരോധം, ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, വളം വിതരണം തുടങ്ങിയ മേഖലകളില്‍ നിലവിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും വിശദമായ ചര്‍ച്ചകള്‍ നടത്തി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ പുടിന്‍, ഡല്‍ഹിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചകള്‍ക്ക് ശേഷം ഭാരത് മണ്ഡപം സമുച്ചയത്തിനുള്ളില്‍ ഒരേ കാറില്‍ സഞ്ചരിച്ചാണ് ഇരു നേതാക്കളും ബിസിനസ് ഫോറം വേദിയിലേക്ക് എത്തിയത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും നിലവിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ചും റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നയതന്ത്രത്തിലൂടെയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാനാകൂവെന്ന ഇന്ത്യയുടെ ശക്തമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ ആവര്‍ത്തിച്ചു. അടുത്തിടെ അസ്താനയില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയുടെ വേദിയില്‍ മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ വേളയില്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, അനന്തമായി നീളുന്ന യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ റഷ്യന്‍ നേതൃത്വത്തോട് ആഹ്വാനം ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികളാണ് വെള്ളിയാഴ്ചത്തെ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് റഷ്യന്‍ വിപണിയില്‍ കൂടുതല്‍ പ്രവേശനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാര വോളിയം ഏകദേശം 65 ബില്യണ്‍ ഡോളറാണ്. ഇത് 2030-ഓടെ 100 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഇരുപക്ഷവും വിശദമായി ചര്‍ച്ച നടത്തി.
---------------
Hindusthan Samachar / Sreejith S