Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. രണ്ട് ദിവസം മുമ്പ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണം. എന്നാലേ തുടര്‍നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടിയതായി ഷംസുദ്ദീന്‍ പറഞ്ഞു. കത്തില്‍ എന്ത് മറുപടി നല്‍കണമെന്നത് യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രി അടക്കമുള്ളവരും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്താണിത്. പി.എം.ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കരുതെന്നാണ് കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജന്‍ഡ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള പരോക്ഷ ശ്രമമാണിതെന്ന് മാത്യു കുഴല്‍നാടന്‍, പി.എം. നിയാസ്, എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട കാര്യം ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സ്‌കൂള്‍, കരിക്യുലം എന്നിവ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വ്യക്തമാക്കി. നടപ്പാക്കിയില്ലെങ്കില്‍ മറ്റുപല ഫണ്ടുകളും കേന്ദ്രം തടയുമെന്നതാണ് സ്ഥിതി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളില്‍ പി.എം.ശ്രീ. നടപ്പാക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ തുടര്‍ നടപടിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
കത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും ചര്‍ച്ചചെയ്തു തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പദ്ധതി നടപ്പാക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടതിനാല്‍ പിന്മാറാന്‍ കഴിയില്ലെന്നും സ്‌കൂള്‍, പാഠ്യപദ്ധതി തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളില്‍ പിഎം ശ്രീ നടപ്പാക്കിയിട്ടുണ്ട്. കോടികളുടെ കേന്ദ്ര ഫണ്ടാണ് നഷ്ടമാകുന്നതെന്നും ഇതു വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S