വൈദ്യുത നിയന്ത്രണം ഒന്നിലേറെതവണ തുടരും; സ്വിച്ചിട്ട് നിര്ത്താനാവില്ലെന്ന് ആവര്ത്തിച്ച് വൈദ്യുതമന്ത്രി സണ്ണി ജോസഫ്
Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.) സംസ്ഥാനത്ത് ദിവസവും ഒന്നിലേറതവണ വൈദ്യുത നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ആവശ്യകതയില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ഒന്നിലേറെ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായത്. ക
Sunny Joseph


Thiruvanathapuram, 11 സെപ്റ്റംബര്‍ (H.S.)

സംസ്ഥാനത്ത് ദിവസവും ഒന്നിലേറതവണ വൈദ്യുത നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ആവശ്യകതയില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ഒന്നിലേറെ സമയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായത്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരത്തിലധികം മെഗവാട്ടിന്റെ അധിക ആവശ്യകതയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവും എസി, ഫാന്‍ എന്നിവയുടെ അമിത ഉപയോഗവും രാത്രികാലങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായി ചാര്‍ജ് ചെയ്യുന്നതും പീക്ക് അവറിലെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ഉല്‍പ്പാദനം കുറയുകയും ചെയ്തതിന് പുറമേ കല്‍ക്കരി ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. പെട്ടെന്ന് വിപണിയില്‍നിന്ന് വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാതലത്തില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ വലിയ വിലക്കയറ്റമാണ് വൈദ്യുതിരംഗത്തുള്ളത്. രാത്രികാലങ്ങളില്‍ പരമാവധി 10 രൂപവരെയുള്ള നിരക്കിലേ ബോര്‍ഡിന് വൈദ്യുതി വാങ്ങാന്‍ സാധിക്കൂ. കേരളത്തില്‍ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം മറ്റ് വലിയ ജലവൈദ്യുതി പദ്ധതികളൊന്നും ആരംഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അത് റദ്ദാക്കിത് വലിയ തിരിച്ചടിയായി. ഈ കരാര്‍ പുനഃസ്ഥാപിക്കുന്നതിനായി സുപ്രീം കോടതിയില്‍ കേസ് നടന്നുവരികയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിനായി ഹാജരാകുന്നതെന്നും മന്ത്രി അറിയിച്ചു.

പകല്‍സമയത്ത് ലഭിക്കുന്ന സോളാര്‍ വൈദ്യുതി രാത്രികാലത്തേക്ക് ശേഖരിച്ചുവെക്കുന്നതിനായി കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പദ്ധതികള്‍ പുരോഗമിക്കുകയാണ്. കൂടാതെ ബ്രഹ്‌മപുരത്ത് 500 മെഗാവാട്ടിന്റെ ബാറ്ററി എനര്‍ജി സ്റ്റോറേജ് പ്രൊജക്റ്റിനായി സ്ഥലം ഒരുങ്ങിയിട്ടുണ്ട്. നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിര്‍ത്താനോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനോ സാധിക്കുന്ന ഒന്നല്ലെന്നും ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News