Enter your Email Address to subscribe to our newsletters

Kochi, 11 സെപ്റ്റംബര്‍ (H.S.)
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി. നല്ല മഴ കിട്ടിയാലും എല്ലാ ജല വൈദ്യുതി പദ്ധതി ഉപയോഗപ്പെടുത്തിയാലും സംസ്ഥാനത്തിന് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. 60 ശതമാനം വിവിധ കരാറിലൂടെ വാങ്ങിയാണ് നമ്മളിവിടെ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്.
മഴ കുറയുകയും വൈദ്യുതി ക്ഷാമം ഉണ്ടാകുകയും ചെയ്യുമ്പോള്‍ അത് കണ്ടുകൊണ്ട് ഭരിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യണം. മുഖ്യമന്ത്രി വി.ഡി. സതീശനും വകുപ്പു മന്ത്രി സണ്ണി ജോസഫിനും ദീര്‍ഘവീക്ഷണമില്ല. പറ്റുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയുമൊക്കെ രാജിവെച്ച് മറ്റാരെയെങ്കിലും അത് ഏല്‍പ്പിക്കണം. വൈദ്യുതിയായാലും പൊതുആരോഗ്യമായാലും ദീര്‍ഘവീക്ഷണം വേണം. അല്ലാതെ എന്റെ പോക്കറ്റില്‍ എന്ത് വരുമെന്നല്ല നോക്കേണ്ടത്. കോണ്‍ഗ്രസ് അല്ലേ… കൃത്രിമ ക്ഷാമമൊക്കെ ഉണ്ടാക്കിയിട്ട്, ഇല്ലാത്തൊരു കരാര്‍ ഉണ്ടാക്കിയിട്ട് കമ്മീഷന്‍ വാങ്ങാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് സംശയമെന്നും എം.എം. മണി പറഞ്ഞു.
വൈദ്യുത നിയന്ത്രണം തുടരുമെന്നും ഈ പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ കഴിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുണ്ടെന്നും എല്ലാപേരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വൈദ്യുതി നിയന്ത്രണത്തിൽ ഏകീകൃത സമയക്രമം കൊണ്ടുവരുമെന്നും ഒരാഴ്ച ഒരേ സമയത്ത് പവർകട്ട് നടപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്താവിന്റെ രജിസ്റ്റർ ചെയത മൊബൈൽഫോണിൽ പവർകട്ടിന്റെ സമയത്തിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ എസ്എംഎസ് സന്ദേശം എത്തുന്ന രീതിയിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. 'വിത്ത് യു' എന്ന ആപ്പിലൂടെയാണ് ഇത്തരത്തിൽ സന്ദേശം അയക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ആപ്പ് ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല.'കഴിഞ്ഞ വർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ആയിരത്തിലധികം മെഗാവാട്ടിന്റെ വൈദ്യുതിയുടെ ആവശ്യമാണ് വർദ്ധിച്ചിരിക്കുന്നത്. കൂടുതലായി നിർമ്മിച്ച കെട്ടിടങ്ങളിലെ ഫാനും എസിയും, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് എന്നിവ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് രാത്രിയിലാണ്. അതിനാൽ പീക്ക് മണിക്കൂറുകൾ കൂട്ടാനും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നതിനും നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളത്.'- അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S