വ്യോമസേനയുടെ സെഖോൺ മാരത്തൺ 2026 തിരുവനന്തപുരത്ത് ഒക്ടോബർ 04 ന് : രജിസ്ട്രേഷൻ ആരംഭിച്ചു
Thiruvananthapuram, 12 സെപ്റ്റംബര് (H.S.) സെഖോൺ ഇന്ത്യൻ എയർഫോഴ്സ് മാരത്തണിന്റെ രണ്ടാം പതിപ്പിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് പരമവീര ചക്രം നേടിയ ഏക ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ (PVC) പരമ ത്യാഗവും മാതൃകാപര
Airforce


Thiruvananthapuram, 12 സെപ്റ്റംബര് (H.S.)

സെഖോൺ ഇന്ത്യൻ എയർഫോഴ്സ് മാരത്തണിന്റെ രണ്ടാം പതിപ്പിലേക്ക്

രജിസ്ട്രേഷൻ തുടങ്ങി.

ഇന്ത്യൻ വ്യോമസേനയിൽ നിന്ന് പരമവീര ചക്രം നേടിയ ഏക ഫ്ലൈയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ (PVC) പരമ ത്യാഗവും മാതൃകാപര വീര്യവും അനുസ്മരിക്കുന്നതിനാണ് ദക്ഷിണ വ്യോമ കമാണ്ട് തിരുവനന്തപുരത്ത് മാരത്തൺ സംഘടിപ്പിക്കുന്നത്.

2026 ഒക്ടോബർ 4 ന് (ഞായറാഴ്ച) തിരുവനന്തപുരം ആക്കുളത്തുള്ള ലുലു മാളിൽ നിന്ന് തുടങ്ങുന്ന മാരത്തൺ മൂന്ന് വിഭാഗങ്ങളിലായി നടക്കും : 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഫൺ റൺ.

ദേശസ്നേഹം, അച്ചടക്കം, കായികക്ഷമത, ആരോഗ്യകരമായ ജീവിതം, യുവാക്ക ൾക്കും സമൂഹ ത്തിനും ഇടയിൽ സേവനമനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഈ ധീര വ്യോമസേനാ യോദ്ധാവിന്റെ പാരമ്പര്യത്തെ ആദരിക്കുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. പൊതുജനങ്ങൾ

ക്കായുള്ള മാരത്തണിൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഒത്തുചേരാനും, ദേശീയ സേവനം ആഘോഷിക്കാനും അവസരമുണ്ട്. യുവജനങ്ങൾക്ക്

പ്രതിരോധ സേന കളിൽ ചേരുന്നതിന് പ്രചോദനം നൽകാനുമുള്ള അവസരവുമാണ് മാരത്തൺ.

ഈ വർഷം, ഏകദേശം 3,000 പേർ മാരത്തണിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമാനത്തോടെ ഓടുക, രാജ്യത്തിനു വേണ്ടി ഓടുക - ഒരു ദേശീയ നായകനുള്ള ഈ പ്രചോദനാത്മക ആദരാഞ്ജലിയിൽ ഭാഗമാകുക എന്നതാ ണ് സേനയുടെ ആഹ്വാനം.

രജിസ്റ്റർ ചെയ്യാൻ, സന്ദർശിക്കുക: https://www.townscript.com/e/sekhon-indian-air-force-marathon-2026-424333

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News