വൈദ്യൂതി വകുപ്പ് മുന് മന്ത്രിയായ എ കെ ബാലൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത് മാസപ്പടി കേസ് അട്ടിമറിക്കാൻ ഉള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്നതായി ബിജെപി നിയമസഭ പാർലമെൻ്ററി പാർട്ടി ലീഡർ ബി ബി ഗോപകുമാർ എംഎൽഎ
Kottayam , 12 സെപ്റ്റംബര് (H.S.) വൈദ്യൂതി വകുപ്പ് മുന് മന്ത്രിയായ എ കെ ബാലൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത് മാസപ്പടി കേസ് അട്ടിമറിക്കാൻ ഉള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്നതായി ബിജെപി നിയമസഭ പാർലമെൻ്ററി പാർട്ടി ലീഡർ ബി ബി ഗ
MONTHLY PAYOFF CASE


Kottayam , 12 സെപ്റ്റംബര് (H.S.)

വൈദ്യൂതി വകുപ്പ് മുന് മന്ത്രിയായ എ കെ ബാലൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയത് മാസപ്പടി കേസ് അട്ടിമറിക്കാൻ ഉള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സംശയിക്കുന്നതായി ബിജെപി നിയമസഭ പാർലമെൻ്ററി പാർട്ടി ലീഡർ ബി ബി ഗോപകുമാർ എംഎൽഎ. മാസപ്പടി കേസ് നിർണായക വഴിത്തിരിവിൽ എത്തി നിൽക്കെയാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. മാസപ്പടി കേസിൽ എന്ത് നിലപാടാണ് എടുക്കാൻ പോകുന്നതെന്നും എ കെ ബാലനുമായി എന്ത് തരത്തിലുള്ള ചർച്ചയാണ് നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഗോപകുമാർ ആവശ്യപ്പെട്ടു.

സി എം ആർ എല്ലിൽ നിന്നും പണം കൈപ്പറ്റിയവരുടെ ലിസ്റ്റ് വച്ച് മുഖ്യമന്ത്രിയെ വിരട്ടാൻ ആണോ എ കെ ബാലൻ പോയതെന്നും സംശയിക്കുന്നുണ്ടെന്നും ഗോപകുമാർ പറഞ്ഞു. മാസപ്പടി കേസ് ഇല്ലാതാക്കാനാണ് നീക്കമെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം കോട്ടയത്ത് വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ കൂട്ടിക്കാഴ്ചയാണ് മുഖ്യമന്ത്രിയുമായി എകെ ബാലന് നടത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിൻ്റെ ഏറ്റവും അടുത്ത വിശ്വസ്തനാണ് എകെ ബാലന്. ഏത് വിവാദമുണ്ടായാലും പിണറായിയെ അനുകൂലിച്ചിട്ടുള്ള ആളാണ് എകെ ബാലനെന്നും പിണറായിയുടെ ദൂതാനായിയാണോ മുഖ്യമന്ത്രിയെ കാണാന് വന്നതെന്നും ഗോപകുമാർ ചോദിച്ചു. അഴിമതിയുടെ കാര്യത്തിൽ പരസ്പരം സഹകരിച്ച് പോകുന്ന രണ്ട് മുന്നണികളാണ് എൽഡിഎഫ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു.

വിവാദമായ മാസപ്പടി കേസ്

മാസപ്പടി വിവാദം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ സ്ഥാപനം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് മാസപ്പടി എന്ന പേരിൽ പണം നൽകി എന്ന ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലിലൂടെയാണ് വിവാദം ആരംഭിക്കുന്നത്.

യാതൊരു സേവനവും നൽകാതെയാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. തുടർന്ന് ഇത് സംബന്ധിച്ച് എസ്എഫ്ഐഒ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയുമാണ് കേന്ദ്ര ഏജൻസി നീങ്ങുന്നത്. കേസിൻ്റെ ഭാഗമായി ഇഡി പിണറായി വിജയന് ഉൾപ്പെടെയുള്ളവരുടെ വസിതിയിൽ റെയ്ഡ് നടത്തിയത് സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധങ്ങൾ സൃഷ്ടിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News