ബ്രിക്സ് തുറക്കുന്ന അവസരം മോദി മനസിലാക്കണം:ബിനോയ് വിശ്വം
Thiruvananthapuram, 12 സെപ്റ്റംബര്‍ (H.S.) ചൈനയുമായി ഇന്ത്യക്ക് നല്ല ബന്ധം വേണമെന്ന കമ്യൂണിസ്റ്റുകാരുടെ നിലപാട് ശരി വയ്ക്കുന്ന അനുഭവങ്ങളാണ് ബ്രിക്സ് ഉച്ചകോടിയിലെ മോദി - ഷീജിൻപിങ്ങ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറ
Binoy Vishwam


Thiruvananthapuram, 12 സെപ്റ്റംബര്‍ (H.S.)

ചൈനയുമായി ഇന്ത്യക്ക് നല്ല ബന്ധം വേണമെന്ന കമ്യൂണിസ്റ്റുകാരുടെ നിലപാട് ശരി വയ്ക്കുന്ന അനുഭവങ്ങളാണ് ബ്രിക്സ് ഉച്ചകോടിയിലെ മോദി - ഷീജിൻപിങ്ങ് കൂടിക്കാഴ്ചയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.

ചൈനയുമായി യുദ്ധത്തിൻ്റെ മാർഗമല്ല ചർച്ചകളാണ് വേണ്ടതെന്ന് കമ്മ്യൂണിസ്റ്റുകാർ പാർലമെൻറിനകത്തും പുറത്തും എന്നും പറഞ്ഞിരുന്നു. അതിൻ്റെ പേരിൽ ബിജെപി കമ്യൂണിസ്റ്റുകാരെ നിരന്തരമായി അധിക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ നരേന്ദ്രമോഡി ഷീ ജിൻ പിങ്ങിന് കൈ കൊടുക്കുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയം ശരിവെയ്ക്കപ്പെടുകയാണ്.

യുദ്ധവെറി പൂണ്ട അമേരിക്ക സാമ്പത്തിക- സൈനിക മേഖലകളിൽ ലോകാധിപത്യം നേടാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ഗ്ലോബൽ സൗത്തിൻ്റെ കൂട്ടായ്മ ഒരുക്കാനുള്ള അവസരമാണ് ബ്രിക്സ് ഒരുക്കുന്നത്. അതിൻ്റെ രാഷ്ട്രീയാർത്ഥം നരേന്ദ്രമോദിക്ക് മനസ്സിലാക്കാൻ കഴിയുമോ എന്നതാണ് ചോദ്യമെന്നും

ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Sreejith S


Latest News