Enter your Email Address to subscribe to our newsletters

Newdelhi, 12 സെപ്റ്റംബര് (H.S.)
ന്യൂഡല്ഹി പ്രഖ്യാപനം 2026ന് ബ്രിക്സ് രാജ്യങ്ങളുടെ അംഗീകാരം. വര്ദ്ധിച്ച് വരുന്ന ആണവസംഘര്ഷങ്ങളില് ആശങ്ക പ്രകടിപ്പിച്ച പ്രഖ്യാപനം ശക്തമായ നിരായുധീകരണത്തിനും ആയുധ നിയന്ത്രണത്തിനു ആണവ നിര്വ്യാപനത്തിനും ആഹ്വാനം ചെയ്യുന്നു. ആഗോള സ്ഥിരതയും രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.
ആണവായുധ രഹിത മേഖലകള്ക്ക് ബ്രിക്സ് രാജ്യങ്ങള് പൂര്ണ പിന്തുണ പ്രഖ്യാപിക്കുന്നു. പശ്ചിമേഷ്യയില് നാശം വിതയ്ക്കുന്ന മറ്റ് ആയുധങ്ങളും ആണവായുധങ്ങളില്ലാത്ത മേഖലകള് കെട്ടിപ്പെടുക്കാനുള്ള ശ്രമങ്ങള്ക്ക് വേഗം വര്ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഖ്യാപനത്തില് ഊന്നിപ്പറയുന്നുണ്ട്.
ആണവായുധ മുക്ത മേഖലയായി പശ്ചിമേഷ്യയെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളില് പങ്കാളികളാകാന് എല്ലാ ക്ഷണിതാക്കളോടും പങ്കാളികളോടും ആവശ്യപ്പെട്ടു. എല്ലാ അര്ത്ഥത്തിലും ആണവായുധ രഹിത മേഖല എന്ന ഐക്യരാഷ്ട്ര സഭയുടെ പഠന പ്രമേയവും പ്രഖ്യാപനത്തില് പരാമര്ശിച്ചിട്ടുണ്ട്. കൂട്ടായ്മ ഏകകണ്ഠമായി ഇതിനെ അംഗീകരിക്കുകയും ചെയ്തു.
വനിതകള്, സമാധാനം, സുരക്ഷ എന്നീ അജണ്ടകളിലൂന്നിയുള്ള ഐക്യരാഷ്ട്രസുരക്ഷാ സമിതിയുടെ പ്രമേയം പൂര്ണമായും നടപ്പാക്കാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചും പ്രഖ്യാപനത്തില് പറയുന്നു്ട്.
സമാധാന-സുരക്ഷ പ്രക്രിയയില് തീരുമാനമെടുക്കുന്നതില് സ്ത്രീകളുടെ അര്ത്ഥപൂര്ണമായ പങ്കാളിത്തം പൂര്ണവും തുല്യവും സുരക്ഷിതവും ആയി എല്ലാതലങ്ങളിലും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡല്ഹി പ്രഖ്യാപനത്തില് പറയുന്നുണ്ട്. ഇതില് സംഘര്ഷം തടയല്, പ്രമേയം മാനുഷിക ആശ്വാസങ്ങള്, മധ്യസ്ഥം, സമാധാന ശ്രമങ്ങള്, സമാധാന സ്ഥാപനം, യുദ്ധാനന്തര പുനര്നിര്മ്മിതി, വികസനം എന്നിവയെല്ലാം ഉള്പ്പെടുന്നു.
ഭീകരതയെ ശക്തമായ ഭാഷയിലാണ് പ്രഖ്യാപനത്തില് അപലപിച്ചിട്ടുള്ളത്. 2025 ഏപ്രില് 22ന് 26 പേരുടെ ജീവനെടുത്ത പഹല്ഗാം ഭീകരാക്രമണത്തെയും പ്രമേയം ശക്തമായി അപലപിക്കുന്നു. അതിര്ത്തി കടന്നുള്ള ഭീകരാക്രമണം, ഭീകരതയ്ക്ക് പണം നല്ക്, ഭീകരര്ക്ക് സുരക്ഷിത ഇടമൊരുക്കല് തുടങ്ങി എല്ലാതരത്തിലുമുള്ള ഭീകരതയുടെ അടിവേര് അറുക്കുന്നതില് കൂട്ടായ്മയ്ക്കുള്ള പ്രതിബദ്ധതയ്ക്കും പ്രഖ്യാപനത്തില് ഉയര്ത്തിക്കാട്ടിയിട്ടുണ്ട്. ഭീകരതയോട് ഒരുതരത്തിലുമുള്ള സഹനമില്ലെന്നും ഇതിനെ നേരിടുന്നതില് ഇരട്ട നിലപാടില്ലെന്നും പ്രമേയം അര്ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ ചട്ടക്കൂടിനനുസരിച്ചുള്ള ഭീകര വിരുദ്ധ പോരാട്ടങ്ങള്ക്കായി സമഗ്ര രാജ്യാന്തര ഭീകരത കണ്വന്ഷന് രൂപം നല്കി അഗീകരിക്കാനും ബ്രികസ് രാജ്യങ്ങള് ആഹ്വാനം ചെയ്യുന്നു. ബ്രിക്സ് കൂട്ടായ്മയുടെ അധ്യക്ഷം വഹിക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. നേരത്തെ ഡല്ഹി പ്രഖ്യാപനത്തെ ഏകകണ്ഠമായി നേതാക്കള് അംഗീകരിച്ചിരുന്നു. പുലര്ച്ചെ വരെ നടന്ന ചര്ച്ചകള്ക്കൊടുവിലാണ് പ്രഖ്യാപനത്തിന് അന്തിമ രൂപം നല്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR