Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 6:15 മുതൽ രാത്രി 12:45 വരെയുള്ള പ്രധാന സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുക. നിലവിലുള്ള പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാൻ സാധിക്കില്ലെന്നാണ് സൂചന. മധ്യപ്രദേശിൽ നിന്നുള്ള കൈമാറ്റ കരാർ വഴി ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തത് കാരണം ഇന്ന് സംസ്ഥാനത്ത് അധികമായി 200 മെഗാവാട്ടിന്റെ കുറവുകൂടി അനുഭവപ്പെടുന്നുണ്ട്. ഇത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായുണ്ടായ കനത്ത മഴക്കുറവും അന്തരീക്ഷ താപനില അസാധാരണമായി ഉയർന്നതുമാണ് ഉപഭോഗം കുടിക്കാൻ പ്രധാന കാരണം. മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് രാജ്യവടങ്കാടും വൈദ്യുതിയുടെ ആവശ്യം ഉയർന്നതോടെ, പവർ എക്സ്ചേഞ്ചുകൾ വഴി അധിക വൈദ്യുതി ലഭ്യമാകുന്ന മാർഗ്ഗങ്ങളും ചുരുങ്ങിയിട്ടുണ്ട്.
വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗം (Peak hour consumption) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിയന്തര ഘട്ടങ്ങളിൽ ലോഡ് ഷെഡ്ഡിംഗോ നിയന്ത്രണങ്ങളോ വേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപയോഗങ്ങൾ ഒഴിവാക്കണമെന്നും, പ്രതിസന്ധി തരണം ചെയ്യാൻ സർക്കാരുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതുവരെയും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത സാധാരണ നിലയിലാകുന്നതുവരെയും സംസ്ഥാനം കരുതലോടെ നീങ്ങേണ്ടതുണ്ട്.
അതേസമയം സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന് തീവ്രശ്രമങ്ങള് തുടരുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കി. സമഗ്രമായ പുതിയ വൈദ്യുതി പദ്ധതികള് മുന്നോട്ടുവച്ച് ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിയെ ഒരു അവസരമായി കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി കൃത്യവും വ്യക്തവുമായ ഒരു കോണ്ക്രീറ്റ് നയം (Policy) രൂപീകരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പുതിയ റെഗുലേഷനുകളും മാര്ഗ്ഗനിര്ദ്ദേശങ്ങളും വരുന്ന ഒക്ടോബർ മാസത്തിനുള്ളിൽ നിലവിൽ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. വൈദ്യുതി മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. പുതിയ റെഗുലേഷൻ വരുന്നതോടെ പ്രതിസന്ധികൾക്ക് വലിയ തോതിൽ പരിഹാരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ
---------------
Hindusthan Samachar / Roshith K