Enter your Email Address to subscribe to our newsletters

Kashmir, 12 സെപ്റ്റംബര്‍ (H.S.)
ജമ്മു കശ്മീരില്‍ പാക്ഭീകരന്റെ മൃതദേഹം കണ്ടെത്തി. ദോഡ ജില്ലയില്‍ സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നിന്ന് പാക് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരന്റെ മൃതദേഹവും അമേരിക്കന്‍ നിര്‍മിത എം4 അസോള്‍ട്ട് റൈഫിളും കണ്ടെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.
ജമ്മു കശ്മീര്‍ പൊലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി), സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ് എന്നിവ ചേര്‍ന്നാണ് അഴുകിയ നിലയിലുള്ള ഭീകരന്റെ അവശിഷ് കണ്ടെടുത്തതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ ജില്ലയില്‍ നടന്ന സംയുക്ത ഓപ്പറേഷനില്‍ ജെയ്ഷെ ഭീകരന്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. അതേസമയം അധികൃതര്‍ ഓപ്പറേഷനെ കുറിച്ചോ മറ്റ് മരിച്ച തീവ്രവാദിയെ കുറിച്ചോ വിശദാംശങ്ങള്‍ പുറത്തുവിട്ടട്ടില്ല.
'നിങ്ങള്‍ക്ക് ഓടാന്‍ കഴിയും, പക്ഷേ ഒളിക്കാന്‍ കഴിയില്ല! എസ്ഒജി ദോഡ, ആര്‍ആര്‍, സിആര്‍പിഎഫ് എന്നിവര്‍ സംയുക്ത ഓപ്പറേഷനില്‍ നേരത്തെ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദിയുടെ മൃതദേഹം കണ്ടെടുത്തു. ഒപ്പം എം 4 തോക്കും പിടിച്ചെടുത്തു' എന്ന് ജമ്മു കശ്മീര്‍ പൊലീസ് എക്സില്‍ കുറിച്ചു. 1980-കളില്‍ വികസിപ്പിച്ചെടുത്ത M4 അസോള്‍ട്ട് റൈഫിളുകള്‍ അഫ്ഗാന്‍ യുദ്ധസമയത്ത് നാറ്റോയും യുഎസ് സേനയും ഉപയോഗിച്ചിരുന്നു.
ഭാരം കുറഞ്ഞതും ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ റൈഫിളാണിത്. യുഎസ്, നാറ്റോ സേനകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുപോയതിനുശേഷം ഈ റൈഫിളുകള്‍ താലിബാന്‍ പിടിച്ചെടുത്തു. ഒടുവില്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ പാകിസ്ഥാന്‍ ഭീകരരുടെ കൈകളില്‍ എത്തി. മധ്യ കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) യുമായി ബന്ധമുള്ള ഒരു പാകിസ്ഥാന്‍ ഭീകരനെ ജമ്മു കശ്മീര്‍ പൊലീസ് കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഭീകരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പ്രകാരം തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച കശ്മീരിലെ പല സ്ഥലങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തിയിരുന്നു. ഏഴ് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ശ്രീനഗറിലെ സകുര പൊലീസ് സ്റ്റേഷനില്‍ ജമ്മു കശ്മീര്‍ പൊലീസാണ് ആദ്യം കേസ് ഫൈയല്‍ ചെയ്തത്. 1967 ലെ യുഎപിഎ ആക്ടിലെ സെക്ഷന്‍ 23, 1959 ലെ ആയുധ നിയമത്തിലെ സെക്ഷന്‍ 7, 25, 1908 ലെ സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 4 എന്നിവ ഉള്‍പ്പെടുത്തി എന്‍ഐഎയ്ക്ക് കൈമാറുകയും ചെയ്തു.
---------------
Hindusthan Samachar / Sreejith S