Enter your Email Address to subscribe to our newsletters

Kochi, 12 സെപ്റ്റംബര്‍ (H.S.)
തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ ഡ്രാമാ, പ്രണയം, ചെറുപ്പത്തിൻ്റെ ചോരത്തിളപ്പുകൾ ...... ഇതെല്ലാം ഒരുമിച്ചെത്തുകയാണ് .
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡറിൽ
ഇന്നു പുറത്തുവിട്ട ട്രയിലറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ശ്രദ്ധിച്ചാൽ ഇതെല്ലാം വ്യക്തമാകും.
ഒരു മുഴുനീള ആക് ഷൻ തില്ലർ മൂവിക്കു വേണ്ടുന്ന എല്ലാ ആകർഷക ഘടകങ്ങളും ട്രയിലറിൽ കാണുന്നുണ്ട്. പ്രത്യേകിച്ചും യൂത്തിനെ ആകർഷിക്കുന്ന നിരവധി രംഗങ്ങളാണ് ട്രയിലറിൽ തെളിയുന്നത്.
സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി എത്തുന്ന ഈ ട്രയിലർ സോഷ്യൽ മീഡിയായിൽ തരംഗം തന്നെ സൃഷ്‌ടിക്കുന്നു.
സത്യം സിനിമാസ്, & മഹാ സുബൈർമൂവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി. , മഹാ സുബൈർ എന്നിവരാണ് ഈചിത്രം നിർമ്മിക്കുന്നത്.
ട്രയിലറിലെ ഏറെ ശ്രദ്ധേയമായ ചില രംഗങ്ങൾ ഒന്നു ശ്രദ്ധിക്കാം ...
പച്ച...
ടൗണിൽ എല്ലാവരും എന്നെ പച്ച എന്നാണു വിളിക്കുന്നത്...
* സാറെ പച്ചയാ അപ്പുറത്ത് ....
എടാ കേരളാ പോലീസ്സാ ഇപ്പറത്ത് ....
ഒറ്റ രാത്രിയേയുള്ളൂ .... എന്ത് ഹറാം പറന്ന പണിക്ക ഇറങ്ങാൻ പോകുന്നത് ..?
ട്രയിലറിൽ കാണുകയും കേൾക്കുന്ന ഈ രംഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തം ...
ഒരു വശത്ത്നീതിപാല
കരുംക മറുവശത്ത് പച്ച എന്ന വിളിപ്പേരുള്ള നിയമം കൈയ്യിലെടുക്കുന്ന ഒരു സംഘം.
അതിലെ പ്രധാനി പച്ച....
അപ്പുറവും ഇപ്പുറവും നിന്ന് ഇവരുടെ അങ്കം ... ഈ അങ്കത്തിൽ നേടുന്നതും പൊഴിയുന്നതും എന്തൊക്കെ ? ആരൊക്കെ ?...
പതിനെട്ടാം തീയതി വരെ നമുക്കു കാത്തിരിക്കാം ...
പ്രേഷകർക്ക് കൗതുകമുണർത്തുന്ന നിരവധി മുഹൂർത്തങ്ങൾ ഇദ ചിത്രത്തിലുണ്ടാകു മെന്നു തന്നെ വിശ്വസിക്കുന്നു
ട്രയിലറിൻ്റെ അവസാന ഭാഗത്ത് കറുത്തമുണ്ട് മടക്കിക്കുത്തുന്നത് കാരക്കാമുറി ഷണ്മുഖനോ ..?
ഇത്തരം നിരവധി കനതുകങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
വലിയ മുതൽമുടക്കിലെ
ത്തുന്ന ഇദ ചിത്രം സമീപകാലമലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ മൂവിയായിരിക്കും....
[ പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാഗതിയിൽ മറ്റുചില സ്ഥല
ങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്.
കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായി
തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണ മാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക് ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ചിത്രത്തിലെ ആക് ഷൻ ഒരുക്കിയിരിക്
പ്രകാശ് വർമ്മയും അഭിരാമിയും, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഉദയ് കൃഷ്ണയുടേതാണു തിരക്കഥ.
ഗാനങ്ങൾ - ഷിബു ചക്രവർത്തി,
സംഗീതം - ജോ ഡാനിയേൽ,
പശ്ചാത്തല സംഗീതം ബിജിപാൽ .
ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.
കലാസംവിധാനം - സാബു റാം.
മേക്കപ്പ് - റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി .
സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ് .
ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി.
പി.ആർ. ഓ - വാഴൂർ ജോസ് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ .
സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
---------------
Hindusthan Samachar / Sreejith S