Enter your Email Address to subscribe to our newsletters

Newdelhi, 13 സെപ്റ്റംബര് (H.S.)
2029-ന് മുമ്പ് എൻഡിഎ (NDA) ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില് കോഡ് (UCC) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മതം പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല് തുടങ്ങിയ വിഷയങ്ങളില് ഏകീകൃത വ്യക്തിനിയമങ്ങള് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഏകീകൃത സിവില് കോഡ് (UCC), ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ന് മുമ്പ് നടപ്പിലാക്കുമെന്ന് മുംബൈയില് നടന്ന വാര്ത്താസമ്മേളനത്തില് അമിത് ഷാ ഞായറാഴ്ച (സെപ്തംബര് 13) വിശദീകരിച്ചു.
“ഞങ്ങള് പല സംസ്ഥാനങ്ങളിലും ഏകീകൃത സിവില് കോഡ് (UCC) അവതരിപ്പിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ന് മുമ്പ് ഏകീകൃത സിവില് നിയമം നടപ്പിലാക്കാൻ ഞങ്ങള്ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അമിത് ഷാ പറഞ്ഞു. സർക്കാരിന്റെ സുരക്ഷാ നയത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഭരണത്തില് സർജിക്കല് സ്ട്രൈക്കുകള്, വ്യോമാക്രമണങ്ങള്, ‘ഓപ്പറേഷൻ സിന്ദൂർ’ എന്നിവയിലൂടെ ഭീകരവാദത്തോട് ‘സീറോ ടോളറൻസ്’ (ഒട്ടും വിട്ടുവീഴ്ചയില്ലാത്ത) സമീപനമാണ് സ്വീകരിച്ചതെന്നും എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുൻഗണന നല്കിയിട്ടുണ്ട്. സുരക്ഷയുമായും ദീർഘകാലമായി നിലനില്ക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ചിട്ടുള്ള ‘ഇന്ത്യയ്ക്ക് മുൻഗണന’ (India First) എന്ന വിശാലമായ സമീപനത്തെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
“അതുപോലെ, പതിറ്റാണ്ടുകളായി ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളിയായിരുന്ന ആർട്ടിക്കിള് 370 എടുത്തുകളഞ്ഞു. നക്സലിസം തുടച്ചുനീക്കി. വടക്കുകിഴക്കൻ മേഖലയിലെ സാഹചര്യവും മെച്ചപ്പെടുത്തി.” അമിത് ഷാ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR