Enter your Email Address to subscribe to our newsletters

Kozhikode , 13 സെപ്റ്റംബര് (H.S.)
തൃശൂർ ജില്ലയിൽ സി പി ഐ എമ്മിനേയും തൊഴിലാളി പ്രസ്ഥാനങ്ങളേയും ശക്തിപ്പെടുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവിനെയാണ് സ. ബേബി ജോണിന്റെ നിര്യാണത്തോടെ നഷ്ടമാകുന്നത്. സൈദ്ധാന്തിക രംഗത്തും പ്രായോഗിക രംഗത്തും ഒരുപോലെ കഴിവുതെളിയിച്ച നേതാവാണ് ബേബി ജോൺ.
പാർട്ടി വെല്ലുവിളി നേരിടുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായ പ്രതിരോധം തീർക്കാൻ അദ്ദേഹം മുന്നിലെത്തിയിരുന്നു.
കെ എസ് എഫിലൂടെ വിദ്യാർഥി സംഘടനാ പ്രവർത്തനം ആരംഭിച്ച അദ്ദേഹം
സിപിഐ എം ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വരെയുള്ള ചുമതലകളിൽ പ്രവർത്തിച്ചു. ട്രേഡ് യൂണിയൻ രംഗത്തും ഉജ്ജ്വലനായ സംഘാടകനായിരുന്നു.
മികച്ച വാഗ്മിയും പ്രഭാഷകനുമായിരുന്നു. സാംസ്കാരിക രംഗത്ത് അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പ്രത്യക്ഷ ആഭിമുഖ്യം പ്രകടിപ്പികാതിരുന്ന വലിയൊരു ജന വിഭാഗത്തെ പാർടിയോട് അടുപ്പിക്കുന്നതിലും ചേർത്ത് നിർത്തുന്നതിലും ബേബിജോൺ നൽകിയ സംഭാവന എടുത്തു പറയേണ്ടതാണ്.
ഉജ്ജ്വലമായ സംഘടനാ ശേഷിയും ആശയ ദൃഢതയും കൈമുതലാക്കിയ നേതാവാണ് ബേബി ജോണിന്റെ വേർപാടിലൂടെ ഇല്ലാതായിരിക്കുന്നത്. കുടുംബാംഗങ്ങളേയും പാർട്ടി പ്രവർത്തകരുടയും ദു:ഖത്തിൽ പങ്കു ചേരുന്നു അനുശോചനം അറിയിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR