സംഘടനാപരമായ വീഴ്ചകളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
Kozhikode , 13 സെപ്റ്റംബര് (H.S.) സംഘടനാപരമായ വീഴ്ചകളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ കമ്മിറ്റി മുതൽ താഴെത്തലത്തിൽ എല്ലായിടത്തും തിരുത്തൽ ഉണ്ടാകും. സംഘടനയിൽ വരുത്തേണ്ട തിരുത്തലുകൾ കൃത്യമായി
MV GOVINDAN PRESS MEET


Kozhikode , 13 സെപ്റ്റംബര് (H.S.)

സംഘടനാപരമായ വീഴ്ചകളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജില്ലാ കമ്മിറ്റി മുതൽ താഴെത്തലത്തിൽ എല്ലായിടത്തും തിരുത്തൽ ഉണ്ടാകും. സംഘടനയിൽ വരുത്തേണ്ട തിരുത്തലുകൾ കൃത്യമായി വരുത്തുമെന്നും കൂട്ടായ്മയുടെ ഭാഗമായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വീഴ്ചകൾ പരിഹരിക്കാനുള്ള നടപടികൾ പാർട്ടി തലത്തിൽ സ്വീകരിക്കും. പാർട്ടിക്കുള്ളിൽ ആവശ്യമായ തിരുത്തലുകൾ നടത്തുന്നതിൽ യാതൊരു മടിയുമില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് പാർട്ടിയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണ്. അത് സംഘടനാപരമായി തന്നെ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.

''പയ്യന്നൂർ, തളിപ്പറമ്പ് തോൽവികളിലും പ്രാദേശികമായി ഉണ്ടായ വിഷയങ്ങളിലും സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആവശ്യമായ തിരുത്തലുകൾ വരുത്തും. സംസ്ഥാന നേതൃത്വം ഇടപെടേണ്ട വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകും. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അജണ്ടകൾക്ക് പിന്നാലെ പോകാൻ പാർട്ടിയെ കിട്ടില്ല. ഭരണഘടനാ തത്വങ്ങളും പാർട്ടി നിയമാവലിയും ലംഘിച്ചുള്ള ചോദ്യങ്ങൾക്ക് പാർട്ടി മറുപടി നൽകേണ്ടതില്ലെന്നും'' എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച സംഘടനാ രേഖ ഏകകണ്ഠമായി അംഗീകരിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടി പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധിയായ നിർദേശങ്ങളാണ് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്ത രേഖയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ എല്ലാ തലങ്ങളിലും കാതലായ മാറ്റങ്ങളും തിരുത്തലുകളും ഉണ്ടാകും. വ്യക്തിഗതമായ കുറ്റങ്ങളും പോരായ്മകളും വ്യക്തിപരമായും, കൂട്ടായ ഉത്തരവാദിത്തങ്ങളിൽ വന്ന വീഴ്ചകൾ കൂട്ടായും പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകും. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകർക്കും നേതാക്കൾക്കും ഒരുപോലെ തിരുത്തൽ പ്രക്രിയ ബാധകമായിരിക്കും. പാർട്ടി കൂടുതൽ ശക്തിപ്പെട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പ്രവർത്തനങ്ങൾ തുടർ പ്രക്രിയയായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച കരട് രേഖയിൽ അംഗങ്ങൾ ജനാധിപത്യപരമായി തങ്ങളുടെ അഭിപ്രായങ്ങളും വിയോജിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. ഈ ചർച്ചകളിൽ ഉയർന്നുവന്ന നല്ല നിർദേശങ്ങൾ കൂട്ടിചേർത്താണ് രേഖ ഏകോപിപ്പിച്ച് അംഗീകരിച്ചത് എന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ ഇതിനെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളും അസത്യങ്ങളുമാണ് പുറത്തുവരുന്നത്. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ വാർത്തകൾ തള്ളിക്കളയണമെന്നും, പാർട്ടി കാര്യങ്ങൾ അതത് സമയങ്ങളിൽ സുതാര്യമായി ജനങ്ങളോട് തുറന്ന് പറയുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News