സ്കൂൾ കുട്ടികൾക്കുള്ള ഫ്രീഡം ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യോത്തര വിവാദത്തിൽ തുടർനടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.
Kasaragod , 13 സെപ്റ്റംബര് (H.S.) സ്കൂൾ കുട്ടികൾക്കുള്ള ഫ്രീഡം ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യോത്തര വിവാദത്തിൽ തുടർനടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മൊഴിയെടുക്കാൻ രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്
KASARAGOD SCHOOL QUIZ


Kasaragod , 13 സെപ്റ്റംബര് (H.S.)

സ്കൂൾ കുട്ടികൾക്കുള്ള ഫ്രീഡം ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യോത്തര വിവാദത്തിൽ തുടർനടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. മൊഴിയെടുക്കാൻ രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ തയ്യാറാക്കാൻ സഹായിച്ച കുമ്പള ഉപജില്ലയിലെ അധ്യാപകർക്കാണ് നോട്ടീസ് നൽകിയത്. ഒരാഴ്ച്ചക്കകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അന്തിമ റിപ്പോർട്ട് നൽകും.

എഇഒ മാർക്കും വീഴ്ച്ചയുണ്ടായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതയാണ് വിവരം. ചോദ്യങ്ങൾ തയ്യാറാക്കാൻ നേതൃത്വം നൽകിയ ഗുരുപ്രസാദ് എന്ന അധ്യാപകനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു. സ്കൂൾ കുട്ടികൾക്കുള്ള ഫ്രീഡം ക്വിസ് മത്സരത്തിലാണ് സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യോത്തരം ഉൾപ്പെടുത്തിയത്.

ഓഗസ്റ്റ് ആറിനായിരുന്നു വിവാദമായ ക്വിസ് മത്സരം നടന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്ങിൻ്റെ നിർദേശപ്രകാരമാണ് കുമ്പള ഉപജില്ലയിലെ പള്ളത്തടുക്ക സ്കൂളിലെ അധ്യാപകനായ ഗുരുപ്രസാദിനെതിരെ അന്വേഷണവിധേയമായി നടപടിയെടുത്തത്.

കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൽപി, യുപി വിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് 2026 സംഘടിപ്പിച്ചിരുന്നു. ഈ ക്വിസ് മത്സരത്തിലായിരുന്നു വിവാദപരമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്.

ഇതിൽ എൽപി വിഭാഗത്തിലെ ടൈ ബ്രേക്കർ ചോദ്യമായി ഉൾപ്പെടുത്തിയത് ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നും ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര് എന്നതായിരുന്നു. ഉത്തരസൂചികയിൽ നൽകിയിരുന്ന മറുപടി വി ഡി സവർക്കർ എന്നായിരുന്നു. 15 ചോദ്യങ്ങൾക്കു പുറമേ നൽകിയ അഞ്ച് ടൈ ബ്രേക്കർ ചോദ്യങ്ങളിൽ അവസാനത്തേതായിരുന്നു ഇത്. ഇതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നടപടിക്കും ആധാരമായത്.

വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇത്തരത്തിൽ തെറ്റായ ചോദ്യം തയ്യാറാക്കി മത്സരം നടത്തിയത് ആരെന്ന് അന്വേഷണം നടത്തി കണ്ടുപിടിച്ച്, അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

സർക്കാർ നിലപാടും പ്രതിഷേധവും സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് ചോദ്യം തയാറാക്കിയതെന്നായിരുന്നു പ്രധാന പരാതി. എന്നാൽ, ചരിത്രത്തിൻ്റെ പിൻബലമില്ലാത്തതും തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യമാണ് ഉൾപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ ഓഫീസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക കലണ്ടറിൻ്റെ ഭാഗമായല്ല ഈ മത്സരം സംഘടിപ്പിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News