താനൊരു 'ദിമാഗി നക്സൽ' ആണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.
Ernakulam , 13 സെപ്റ്റംബര് (H.S.) താനൊരു ''ദിമാഗി നക്സൽ'' ആണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിമാഗി നക്സൽ എന്ന പ്രയോഗത്തെ പരിഹസിച്ചുകൊണ്ടാണ് കപിൽ സിബലിൻ്റെ പരാമർശം. കൊച്ച
Kapil Sibal


Ernakulam , 13 സെപ്റ്റംബര് (H.S.)

താനൊരു 'ദിമാഗി നക്സൽ' ആണെന്ന് സ്വയം പ്രഖ്യാപിച്ച് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദിമാഗി നക്സൽ എന്ന പ്രയോഗത്തെ പരിഹസിച്ചുകൊണ്ടാണ് കപിൽ സിബലിൻ്റെ പരാമർശം. കൊച്ചിയിൽ ലൈവ് ലോ സംഘടിപ്പിച്ച 'കുതിരക്കച്ചടവും ജനാധിപത്യവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ സ്വാതന്ത്രദിന പ്രസംഗത്തിലാണ് 'ദിമാഗി നക്സ്ൽ' എന്ന പ്രയോഗത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പരാമർശിക്കുന്നത്. ദിമാഗി നക്സലുകൾ ഒരു പ്രത്യേക അജൻഡക്ക് വേദിയൊരുക്കുകയണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 2026-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച ഒരു രാഷ്ട്രീയ പ്രയോഗമായുരുന്നു ദിമാഗി നക്സൽ.

വനങ്ങളിൽ സായുധ നക്സലിസം ദുർബലപ്പെടുന്നുണ്ടെങ്കിലും, ഭരണവ്യവസ്ഥയിലും സമൂഹത്തിലും നക്സൽ ചിന്താഗതികൾ ഇപ്പോഴും വേരോടിയിട്ടുണ്ടെന്നും നയങ്ങളെ സ്വാധീനിച്ച് അവർ സമൂഹത്തിന് ഭീഷണി ഉയർത്തുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

നേരിട്ടുള്ള സായുധ സമരത്തിനപ്പുറം, നഗരങ്ങളിലും ബുദ്ധിജീവികൾക്കിടയിലും നിലനിൽക്കുന്ന തീവ്ര ഇടതുപക്ഷ ആശയഗതിക്കാരെയും സർക്കാരിനെ വിമർശിക്കുന്നവരെയും സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചതെന്ന തരത്തിൽ ഈ പരാമർശം വിവാദങ്ങള്ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുതിരക്കച്ചടവും ജനാധിപത്യവും എന്ന വിഷയത്തിൽ ദിമാഗി നക്സൽ ഉദാഹരണമാക്കി കപിൽ സിബലിൻ്റെ പരിഹാസം.

'കുതിരക്കച്ചടവും ജനാധിപത്യവും'

പുരാതന കാലത്ത് യുദ്ധഫലം നിർണയിക്കുന്നതിൽ കുതിരകൾ പ്രധാന പങ്ക് വഹിച്ചിരുന്നു. അക്കാലത്ത് കുതിരകൾക്ക് വലിയ പ്രധാനമുണ്ടായിരുന്നതിനാൽ അവയെ വിൽക്കുമ്പോൾ വിൽപ്പനക്കാർ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ടായിരുന്നുവെന്നും കപിൽ സിബൽ പറഞ്ഞു.

ഇപ്പോൾ പുതിയ രൂപം കൈവന്നിരിക്കുകയാണ്. അക്കാലത്ത് വിൽപ്പനക്കാരനായിരുന്നു തന്ത്രങ്ങൾ പ്രയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വാങ്ങുന്നയാളാണ് തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. അതാണ് വ്യത്യാസം, കപിൽ സിബൽ പറഞ്ഞു.

കുതിരക്കച്ചവടം എന്നത് വെറുമൊരു രാഷട്രീയ വിവാദം മാത്രമല്ല, മറിച്ച് അതൊരു ഘടനാപരമായ പ്രതിസന്ധി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രാതിനിധ്യ ജനാധിപത്യത്തെയും വോട്ടിൻ്റെ പവിത്രതയെയും പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ അടിസ്ഥാന ഘടനയെയും ബാധിക്കുന്നു. കുതിരക്കച്ചവടം എന്നത് വളരെ മോശമായ ഒരു പ്രവർത്തിക്ക് നൽകിയിരിക്കുന്ന പേരാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലക്ക് വാങ്ങുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുക. ഇതിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത ഭൂരിപക്ഷത്തെ തെരഞ്ഞെടുപ്പിന് ശേഷം കൃത്രിമമായി ഉണ്ടാക്കിയ മറ്റൊരു ഭൂരിപക്ഷം കൊണ്ട് മാറ്റിസ്ഥാപിക്കുന്ന രീതിയാണിതെന്ന് കപിൽ സിബൽ പറഞ്ഞു.

ചിലപ്പൾ ഇത് പണം, പദവി, അന്വേഷണത്തിൽ നിന്നുള്ള സംരക്ഷണം എന്നിങ്ങനെയുള്ള രീതിയിലാകാം മറ്റ് ചിലപ്പോൾ ലയനം എന്ന മാന്യമായ മുഖംമൂടി അണിഞ്ഞും ഇത് പ്രത്യക്ഷപ്പെടാം. എന്നാൽ ഇതിലൂടെ പൗരന്മാർ ഒരു ജനവിധിക്ക് വേണ്ടി വോട്ട് ചെയ്യുമ്പോൾ അധികാരം മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News