Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 സെപ്റ്റംബര് (H.S.)
കേരളക്കരയെ ഒന്നാകെ വലിഞ്ഞുമുറുക്കിയ കടുത്ത വേനൽച്ചൂടിനും, ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ അപ്രഖ്യാപിത പവർകട്ടുകൾക്കും വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം നാളെ (സെപ്റ്റംബർ 14) മുതൽ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. പകൽച്ചൂടിൽ വെന്തുരുകിയ ജനങ്ങൾക്കും, പ്രതിസന്ധിയിലായ കെ.എസ്.ഇ.ബി.ക്കും ഒരേപോലെ ആശ്വാസം പകരുന്നതാണ് ഈ പുതിയ കാലാവസ്ഥാ പ്രവചനം.
ഏതാനും ആഴ്ചകളായി ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതും വൈദ്യുതി ഉപഭോഗം റെക്കോഡുകൾ ഭേദിച്ചതും കാരണം കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിട്ടിരുന്നത്. പലയിടങ്ങളിലും രാത്രികാലങ്ങളിൽ ഉൾപ്പെടെ ദീർഘനേരം വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. എന്നാൽ വരാനിരിക്കുന്ന ശക്തമായ മഴയോടെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്. പ്രതീക്ഷിച്ച മഴ ലഭിക്കുകയാണെങ്കില് ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപ്പാദനം ഉയരും. അന്തരീക്ഷ താപനില കുറയുന്നതോടെ എയർകണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം കുറയുകയും, വൈദ്യുതി ഉപഭോഗം ഗണ്യമായി താഴുകയും ചെയ്യുമെന്ന് ഊര്ജ വിദഗ്ധര് വ്യക്തമാക്കുന്നു. പവര്കട്ട് മൂലം നിരന്തരം പഴികേള്ക്കുന്ന സര്ക്കാരിനും ആശ്വാസം നല്കുന്നതാണ് കാലാവസ്ഥ റിപ്പോര്ട്ട്
വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്
സെപ്റ്റംബർ 14 (തിങ്കളാഴ്ച)
പത്തനംതിട്ടഇടുക്കിപാലക്കാട്സെപ്റ്റംബർ 15 (ചൊവ്വാഴ്ച)
മലപ്പുറംകോഴിക്കോട്വയനാട്
സെപ്റ്റംബർ 16 (ബുധനാഴ്ച)
ഇടുക്കി
കോഴിക്കോട്
വയനാട്
കണ്ണൂർ
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഉള്ളവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളികള്ക്കുള്ള മുന്നറിയിപ്പ്
13 മുതൽ 15 വരെ: ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, വടക്കൻ മഹാരാഷ്ട്ര തീരം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
15/09/2026 & 16/09/2026: സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
16/09/2026: തെക്കൻ ശ്രീലങ്കൻ തീരം തെക്കൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR