Enter your Email Address to subscribe to our newsletters

Newdelhi, 13 സെപ്റ്റംബര് (H.S.)
രാജ്യത്തെ എണ്പത് ശതമാനം ജനങ്ങളും മാംസാഹാരം കഴിക്കുന്നവരാണെന്ന് രാജ്യത്തെ മാംസാഹാരങ്ങള് അതീവ രുചികരമാണെന്നും കോണ്ഗ്രസ് നേതാവ് രാഹുല്ഗാന്ധി. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കള്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്ന് പൂര്ണമായും സസ്യാഹാരങ്ങള് നിറഞ്ഞ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്ശങ്ങള്. കഴിഞ്ഞ ദിവസം ഭാരത് മണ്ഡപത്തിലാണ് ലോക നേതാക്കള്ക്കും അവരോടൊപ്പമെത്തിയ പ്രതിനിധി സംഘങ്ങള്ക്കുമായി പ്രധാനമന്ത്രി അത്താഴവിരുന്ന് സംഘടിപ്പിച്ചത്.
സാമൂഹ്യമാധ്യമങ്ങളായ എക്സിലും ഫെയ്സ്ബുക്കിലും ഇന്സ്റ്റഗ്രാമിലുമാണ് രാഹുല് ഗാന്ധി തന്റെ വിമര്ശനം പങ്കുവച്ചത്. തന്റെ സഹോദരിയുടെ ചോള ബട്ടൂര പോലെ അതീവ ഹൃദ്യമാണ് രാജ്യത്തെ മാംസാഹാരങ്ങളെന്നും രാഹുല് തീന്മേശയിലിരിക്കുന്ന ചോള ബട്ടൂരയുടെ ചിത്രത്തിനൊപ്പം പങ്ക് വച്ച് കുറിപ്പില് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം നടന്ന പൂര്ണമായും സസ്യാഹാരങ്ങള് നിറഞ്ഞ അത്താഴവിരുന്നിന് പിന്നാലെയാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്. 'ഖാണ്ട്വി മില്ലെ', 'ഖുംബ് ഗലൗട്ടി' എന്നിവയായിരുന്നു വിരുന്നില് സ്റ്റാർട്ടറുകളായി ഉണ്ടായിരുന്നത്. കടലമാവ് കൊണ്ട് ഉണ്ടാക്കി ആവിയിൽ വേവിച്ചെടുത്ത 'ഖാണ്ട്വി മില്ലെ', കടുക്, തേങ്ങ, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച രുചിയൂറുന്ന വിഭമവമാണ്.
കേസരി മാംഗോ, മൈക്രോ-ഗ്രീൻസ്, തൈര് കൊണ്ടുള്ള ഡിഷിനൊപ്പമാണ് ഇത് വിളമ്പുന്നത്. പുതിന ചേര്ത്ത് മൃദുവായ പാൻ-ഗ്രിൽഡ് കൂൺ കബാബാണ് 'ഖുംബ് ഗലൗട്ടി''ഷീർമൽ' ബ്രെഡിന് മുകളിലായാണ് ഇത് വിളമ്പുന്നത്.
പ്രധാന വിഭവങ്ങളിൽ 'പനീർ ലബാബ്ദാർ' (ചെറിയ ഉള്ളിയും തക്കാളിയും ചേർന്ന സമ്പന്നമായ ഗ്രേവിയിൽ വേവിച്ച മൃദുവായ പനീർ കഷ്ണങ്ങൾ), 'ഗുച്ചി മാർമിക്' (കുങ്കുമപ്പൂവ്, ഉണക്കമുന്തിരി, മാമ്ര ബദാം എന്നിവയ്ക്കൊപ്പം വേവിച്ച ഹിമാലയൻ മോറൽ കൂണുകളും ഇളം അസ്പരാഗസും), 'ക്യാരറ്റ്-ബീൻസ് പൊരിയൽ' (വെർജിൻ വെളിച്ചെണ്ണയിൽ ദക്ഷിണേന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് വഴറ്റിയ കാരറ്റും പച്ചപയറും, ഒപ്പം ചിരകിയ തേങ്ങയും ചേർത്തത്) എന്നിവ ഉൾപ്പെടുന്നു.
സസ്യാഹാര മെനുവിൽ ഉൾപ്പെടുത്തിയിരുന്ന മറ്റ് വിഭവങ്ങളിൽ 'തക്കാളി ബെല്ലെ സാരു' (തക്കാളിയും കറിവേപ്പിലയും ചേർത്ത പരിപ്പ് സൂപ്പ്), 'മില്ലറ്റ് പുലാവ്' (സുഗന്ധവ്യഞ്ജനങ്ങളും സീസണൽ സുഗന്ധദ്രവ്യങ്ങളും ചേർത്ത് പാകം ചെയ്ത ബസ്മതി അരിയും പേൾ മില്ലറ്റും), 'ബീറ്റ്റൂട്ട് റൈത' (ബീറ്റ്റൂട്ടും ഔഷധസസ്യങ്ങളും ചേർത്ത തണുപ്പിച്ച തൈര്), വിവിധതരം ഇന്ത്യൻ ബ്രെഡുകൾ എന്നിവയും ഉണ്ടായിരുന്നു.
മധുരപലഹാരങ്ങളായി 'ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജിലേബി' (സീസണൽ പഴങ്ങളും അല്പം വിപ്പ് ചെയ്ത ക്രീമും ക്രിസ്പിയായ മധുര പലഹാരമായ ജിലേബിയും ചേർന്നത്), 'ഷാതൂത്ത് ഫിർനി' (പാൽ, അരി എന്നിവ ഉപയോഗിച്ച് സാവധാനം പാകം ചെയ്ത പുഡിങ്, മുകളിൽ മധുരമുള്ള മൾബറിയും സ്വർണത്തകിടും ചേർത്തത്) എന്നിവ വിവിഐപി അതിഥികൾക്കായി വിളമ്പി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR