പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രണയപ്പകയെത്തുടർന്ന് 19 വയസു കാരിയെ കാമുകൻ കഴുത്തറുത്തു കൊലപ്പെടുത്തി.
Kolkata , 13 സെപ്റ്റംബര് (H.S.) പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രണയപ്പകയെത്തുടർന്ന് 19 വയസു കാരിയെ കാമുകൻ കഴുത്തറുത്തു കൊലപ്പെടുത്തി. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്
YOUTH SLITS GIRLFRIENDS THROAT


Kolkata , 13 സെപ്റ്റംബര് (H.S.)

പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രണയപ്പകയെത്തുടർന്ന് 19 വയസു കാരിയെ കാമുകൻ കഴുത്തറുത്തു കൊലപ്പെടുത്തി. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അമിത്കുമാർ മഹാതോ എന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുരുലിയ ജില്ലയിലെ ബാലരാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

പൊലീസിൽ നിന്നും പ്രാദേശിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച്, കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒരേ പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിച്ചിരുന്നത്. പഠനാവശ്യത്തിനായി ഇരുവരും പുരുലിയ നഗരത്തിലുള്ള തംന പൊലീസ് സ്റ്റേഷൻ പരിധിയിൽ വെവ്വേറെ വാടക വീടുകളിലായിരുന്നു താമസം.

പ്രതിയും ഇരയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അമിത് സംശയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ സംശയത്തിൻ്റെ പേരിൽ പെൺകുട്ടിയെ പ്രതി താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടാവുകയും, അമിത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൃതദേഹം മറവ് ചെയ്യുന്നതിനിടെ അറസ്റ്റ്

തുടർന്ന് കൊലപാതകത്തിൻ്റെ തെളിവ് നശിപ്പിക്കാനായി, മൃതദേഹം ചാക്കിലാക്കി പ്രതി തൻ്റെ മോട്ടോർസൈക്കിളിൻ്റെ പിന്നിൽ കെട്ടിവെച്ചു. ബാലരാംപൂരിന് സമീപം മൃതദേഹം ഉപേക്ഷിക്കാനായി രാത്രിതന്നെ അയാൾ യാത്ര തിരിക്കുകയായിരുന്നു.

എന്നാൽ പ്രതി നേരെ പൊലീസിൻ്റെ മുന്നിൽ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ 1:30-ഓടെ, പൊലീസിൻ്റെ പതിവ് പരിശോധനയ്ക്കിടെ സംശയാസ്പദമായ ചില കാര്യങ്ങൾ അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെത്തുടർന്ന് ബാലരാംപൂർ പോലീസ് പ്രതിയുടെ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തുകയും വാഹനം പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ ചാക്കിനുള്ളിൽ രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ മരണം ഡോക്ടർമാർ അപ്പോൾ തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ പ്രതിയായ അമിത് കുറ്റം സമ്മതിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടർ നടപടിയുടെ ഭാഗമായി ടാംന പൊലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന പ്രതിയുടെ താമസസ്ഥലം പൊലീസ് സംഘം സീൽ ചെയുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News