ലഹരിക്ക് അടിമയാക്കി പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേര് പിടിയില്
Hydrabad, 14 സെപ്റ്റംബര്‍ (H.S.) ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ മച്ചാ ബൊല്ലാറം സ്വദേശിയായ 16 കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുരുന്ന് നല്‍കി പല സ്ഥലങ്ങളില്‍ പലപ്പോഴായാണ് പെണ്‍കുട്ടിയെ പീഡിപ്പി
Rape case


Hydrabad, 14 സെപ്റ്റംബര്‍ (H.S.)

ലഹരിക്ക് അടിമയാക്കി പെണ്‍കുട്ടിയെ പലതവണ കൂട്ടബലാത്സംഗം ചെയ്തു. തെലങ്കാനയിലെ മച്ചാ ബൊല്ലാറം സ്വദേശിയായ 16 കാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുരുന്ന് നല്‍കി പല സ്ഥലങ്ങളില്‍ പലപ്പോഴായാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ ജെറി വരുണ്‍, റോമല വരുണ്‍, നീരജ്, വിക്കി, നിഖില്‍, ഗണേഷ് ഓയോ ഹോട്ടല്‍ റും ഉടമ എന്നിവരടക്കം എട്ട് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

പെണ്‍കുട്ടി പത്താം ക്ലാസല്‍ പഠിക്കുമ്പോഴാണ് സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി ജെറി വരുണ്‍ എന്ന യുവാവുമായി സൗഹൃദത്തിലാവുന്നത്. പെണ്‍കുട്ടിയുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം ജെറി മയക്കുമരുന്ന് കലര്‍ത്തിയ ചോക്ലറ്റ് നല്‍കി പെണ്‍കുട്ടിയെ തന്റെ കാറിനുള്ളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ജെറി വരുണ്‍ പെണ്‍കുട്ടിയെ റോമല വരുണ്‍ എന്ന മറ്റൊരു യുവാവിന് പരിചയപ്പെടുത്തി. ഇയാള്‍ പെണ്‍കുട്ടിക്ക് മദ്യം, സിഗരറ്റ്, കഞ്ചാവ് എന്നിവ നല്‍കി ഇതിന് അടിമയാക്കുകയും തുടര്‍ന്ന് കൊംപള്ളിക്ക് അടുത്ത് വച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ പിതാവ് പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് ഈ മാസം സെപ്റ്റംബര്‍ ഒന്‍പതിന് പെണ്‍കുട്ടി വീട് വിട്ടിറങ്ങി ബൊല്ലാറം റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെ വച്ച് നീരജ് എന്ന യുവാവിനെ പെണ്‍കുട്ടി പരിചയപ്പെട്ടു. നീരജ് തന്റെ സുഹൃത്തായ വിക്കയെ റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. ശേഷം വിക്കി തന്റെ മറ്റൊരു സുഹൃത്തായ നിഖിലിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ ദുലാപള്ളിയിലേക്ക് കൊണ്ടുപോയി. അവിടെവച്ച് മറ്റ് രണ്ട് പേര്‍ കൂടെ ഇവരോടൊപ്പം ചേരുകയും ഓയോ റും എടുത്ത് അവിടെ വച്ചും കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ ബൊല്ലാറമിലുള്ള വിക്കിയുടെ വീട്ടിലെത്തിച്ച് തടങ്കലിലാക്കി. സെപ്റ്റംബര്‍ പത്തിന് അവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് പോകനായി ബൊല്ലറാം റെയില്‍വേ സ്റ്റേഷനിലെത്തി. പക്ഷെ വിക്കിയും ഗണേഷ് എന്ന മറ്റൊരു സുഹൃത്തും ചേര്‍ന്ന് ബലമായി പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി മേദ്ചല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് മല്‍ക്കാജ്ഗിരിയിലേക്കുള്ള ട്രെയിനില്‍ കയറ്റി പെണ്‍കുട്ടിയെ വീണ്ടും അവര്‍ പീഡിപ്പിച്ചു. പിന്നീട് ഓട്ടോറിക്ഷയില്‍ ധൂല്‍പേട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ അവളെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

പ്രതികളുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി തനിക്ക് സംഭവിച്ച കാര്യങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സെപ്റ്റംബര്‍ 12 നാണ് പ്രതികളെ പൊലീസ് പടികൂടുന്നത്.

പോക്സോ നിയമപ്രകാരമാണ് എട്ട് പേര്‍ക്കെതിരെയും കേസെടുത്തത്. യാതൊരുവിധ രേഖകളും പരിശോധിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മുറി നല്‍കിയതിനാലാണ് ഓയോ ഹോട്ടല്‍ ഉടമയെ പൊലീസ് അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റി.

---------------

Hindusthan Samachar / Sreejith S


Latest News