ലീൻ മാനുഫാക്റ്ററിങ് മേഖലയിൽ ധാരണാപത്രം ഒപ്പിട്ട് പാപ്പനംകോട് എൻജിനീയറിങ് കോളേജും ടൈറ്റാനിയവും
Thiruvananthapuram, 14 സെപ്റ്റംബര്‍ (H.S.) തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗും (എസ് സി ടിസി ഇ), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡും (TTPL) ലീൻ മാനുഫാക്റ്ററിങ് മേഖലയിൽ വ്യവസായ–അക്കാദമിക സഹകരണം ശക്തിപ്പെടുത്
K


Thiruvananthapuram, 14 സെപ്റ്റംബര്‍ (H.S.)

തിരുവനന്തപുരം: പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിംഗും (എസ് സി ടിസി ഇ), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡും (TTPL) ലീൻ മാനുഫാക്റ്ററിങ് മേഖലയിൽ വ്യവസായ–അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വിദ്യാർത്ഥികൾക്ക് വ്യവസായ പരിശീലനം, ഇന്റേൺഷിപ്പ്, പ്രോജക്ട് പ്രവർത്തനങ്ങൾ, വ്യവസായ സന്ദർശനം, ശിൽപ്പശാലകൾ എന്നിവയിലൂടെ പ്രായോഗിക പരിശീലനം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 5S രീതിശാസ്ത്രം, കൈസിൻ, വാല്യൂ സ്ട്രീം മാപ്പിംഗ്, ഉൽപ്പാദന പരിപാലനം, ജസ്റ്റ് ഇൻ ടൈം മാലിന്യനിർമാർജനം തുടങ്ങിയ ലീൻ മാനുഫാക്റ്ററിങ് രീതികളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പരിശീലനവും ലഭ്യമാക്കും.

ലീൻ മാനുഫാക്റ്ററിങ് പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം അധ്യാപകരും വ്യവസായ വിദഗ്ധരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും കൺസൾട്ടൻസി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ധാരണാപത്രത്തിലൂടെ സാധിക്കും. പഠനവും വ്യവസായിക പ്രവർത്തനങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിനും വിദ്യാർത്ഥികളുടെ പ്രായോഗിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും. യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ധാരണാപത്രം ഒപ്പുവക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഷൈജി പറഞ്ഞു.

ടൈറ്റാനിയത്തിലെ ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനും തുടർച്ചയായ മെച്ചപ്പെടുത്തൽ ഉറപ്പാക്കുന്നതിനും ഈ സംരംഭം സഹായകരമാകും. കോളേജിലെ സെന്റർ ഓഫ് എസ്‌സലൻസ് ഇൻ ലീൻ മാനുഫാക്റ്ററിങ് ആണ് സഹകരണത്തിന് നേതൃത്വം നൽകുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News