മുഖ്യമന്ത്രിയുടെ കെഎസ്ഇബി ഡാന്സ് നീക്കം ചെയ്തു; എഐ വീഡിയോ നിയമങ്ങള്ക്ക് വിരുദ്ധമെന്ന് മെറ്റ
Thiruvanathapuram, 14 സെപ്റ്റംബര്‍ (H.S.) വൈദ്യുത നിയന്ത്രണങ്ങളെ പരിഹസിച്ചുള്ള എഐ വീഡിയോ നീക്കം ചെയ്ത് മെറ്റ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാന്‍സ് വീഡിയോയാണ് നീക്കം ചെയ്ത്. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങള്‍
ai dance


Thiruvanathapuram, 14 സെപ്റ്റംബര്‍ (H.S.)

വൈദ്യുത നിയന്ത്രണങ്ങളെ പരിഹസിച്ചുള്ള എഐ വീഡിയോ നീക്കം ചെയ്ത് മെറ്റ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാന്‍സ് വീഡിയോയാണ് നീക്കം ചെയ്ത്. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി. അതേസമയം മറ്റു രാജ്യങ്ങളില്‍ വീഡിയോ കാണാന്‍ സാധിക്കും.

പവര്‍കട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനമുയര്‍ന്നു. ഈ സമയത്താണ് കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാന്‍സ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എ.ഐ. ഉപയോഗിച്ച് വീഡിയോ നിര്‍മ്മിച്ചത്.

കെ.എസ്.ഇ.ബിയുടെ പവര്‍കട്ടുമായി ബന്ധപ്പെട്ട ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച എ.ഐ. വീഡിയോ ജനം വന്‍തോതില്‍ ഏറ്റെടുത്തിരുന്നു. നിലവില്‍ മറ്റു ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വീഡിയോ ഉണ്ടെങ്കിലും അവ വൈകാതെ തന്നെ ഇന്ത്യയില്‍ ലഭ്യമായേക്കില്ലെന്നാണ് വിവരം. വീഡിയോയില്‍ എ.ഐ. വീഡിയോ ആണെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിരുന്നു. 1.78 കോടി ആള്‍ക്കാര്‍ ഇതിനകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്. അരലക്ഷത്തിലേറെ കമന്റുകളും ഉണ്ട്. ഇതൊന്നും തങ്ങള്‍ പ്രതീക്ഷിിരുന്നില്ലെന്ന് അഭിജിത്ത് പറയുന്നു. റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് വീഡിയോ ഇന്ത്യയില്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് അഭിജിത്ത് പറയുന്നു.

വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതികരണം നടത്തിയിരുന്നു. 'കൃത്രിമ ബുദ്ധിയിപ്പോള്‍ സംഗീതവും നൃത്തവും ഉള്‍പ്പെടെ എല്ലാം നിര്‍മിക്കുന്നു. നിയമത്തില്‍ എങ്ങനെ പുത്തന്‍ നിര്‍മിതികളെ നിര്‍വചിക്കാനാകും? ഇന്ന് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഞാന്‍ ഒരു ഗ്രൂപ്പ് ഡാന്‍സിന് നേതൃത്വം നല്‍കുന്നു. ഞാന്‍ മോഹന്‍ലാലിനേക്കാളും എന്റെ സുഹൃത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെക്കാളും നന്നായി നൃത്തം ചെയ്യുന്നു. നിങ്ങള്‍ ഒന്ന് കാണണം. ഞാന്‍ ഞെട്ടിപ്പോയി. അവര്‍ അങ്ങനെയാണ് സൃഷ്ടികള്‍ പുറത്തുവിടുന്നത്. നിയമം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. നൂതന സാങ്കേതികതയുടെ ഇടപെടലിനെ തുടര്‍ന്ന്, നിയമത്തിന്റെ ചട്ടക്കൂടിലും വലിയ മാറ്റങ്ങള്‍ വന്നേക്കും. പകര്‍പ്പവകാശം, ഭൗതിക സ്വത്തിന്മേലുള്ള അവകാശം, പൈറസി തുടങ്ങി എല്ലാത്തിലും മാറ്റങ്ങള്‍ വരണം. ഭാവി സാങ്കേതികവിദ്യ അത്തരത്തില്‍ ഉരുത്തിരിഞ്ഞു വരികയാണ്...' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

---------------

Hindusthan Samachar / Sreejith S


Latest News